/sathyam/media/media_files/2026/01/20/ishan-kishan-2026-01-20-21-51-29.webp)
മും​ബൈ: ന്യൂ​സി​ലാ​ൻ​ഡി​നെ​തി​രെ​യു​ള്ള ടി20 ​പ​ര​മ്പ​ര ബു​ധ​നാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കെ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​വു​മാ​യി ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ്. തി​ല​ക് വ​ർ​മ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​തി​നാ​ൽ മൂ​ന്നാം ന​മ്പ​രി​ൽ ഇ​ഷാ​ൻ കി​ഷ​നെ​ത്തു​മെ​ന്ന് ക്യാ​പ്റ്റ​ൻ പ​റ​ഞ്ഞു.
മ​ത്സ​ര​ത്തി​ന് മു​മ്പ് നാ​ഗ്പൂ​രി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് സൂ​ര്യ​യു​ടെ പ്രഖ്യാപനം. ടി20 ​ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള അ​വ​സാ​ന വ​ട്ട ഒ​രു​ക്ക​മാ​ണ് ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യു​ള്ള ഈ ​അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര. അ​തി​നാ​ൽ ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ൾ ഇനിയും ന​ട​ത്തി​യേ​ക്കും.
2023 ന​വം​ബ​റി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​ഷാ​ൻ കി​ഷ​ൻ നീ​ല​ക്കു​പ്പാ​യ​ത്തി​ൽ ഇ​ന്ത്യ​യ്ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ൽ ജാ​ർ​ഖ​ണ്ഡി​നെ കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ച്ച മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് താരത്തിന് വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്ന​ത്.
ത​ന്‍റെ ബാ​റ്റിം​ഗ് ഓ​ർ​ഡ​റി​ൽ മാ​റ്റം വ​രു​ത്തി​ല്ലെ​ന്ന് സൂ​ര്യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം മൂ​ന്നാം ന​മ്പ​രി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us