/sathyam/media/media_files/2026/01/23/ind-vs-nz-2026-01-23-22-50-43.jpg)
റാ​യ്പു​ർ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ടി20​യി​ൽ ഇ​ന്ത്യ​യ്ക്ക് ഏ​ഴു​വി​ക്ക​റ്റ് ജ​യം. കി​വീ​സ് ഉ​യ​ർ​ത്തി​യ 209 റ​ൺ​സ് കൂ​റ്റ​ൻ വി​ജ​യം ല​ക്ഷ്യം 15.2 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു.
ഇ​ഷാ​ൻ കി​ഷ​ൻ (32 പ​ന്തി​ൽ 76), ക്യാ​പ്റ്റ​ൻ സൂ​ര്യ കു​മാ​ർ യാ​ദ​വ് (37 പ​ന്തി​ൽ 82*) ശി​വം ദു​ബെ (18 പ​ന്തി​ൽ36*) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്. മ
​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ( ആറ്) ഒ​രി​ക്ക​ല്‍ കൂ​ടി നി​രാ​ശ​പ്പെ​ടു​ത്തി. പി​ന്നാ​ലെ അ​ഭി​ഷേ​ക് ശ​ര്‍​മ ഗോ​ള്‍​ഡ​ന്‍ ഡ​ക്കാ​യി.
എ​ന്നാ​ല്‍ അ​വി​ടു​ന്ന് ഇ​ഷാ​ന്‍ കി​ഷ​ന്‍ ഇ​ന്ത്യ​യു​ടെ ര​ക്ഷ​യ്​ക്കെ​ത്തി. പ​വ​ര്‍ പ്ലേ ​പ​ര​മാ​വ​ധി മു​ത​ലാ​ക്കാ​ന്‍ കി​ഷ​ന് സാ​ധി​ച്ചു. സൂ​ര്യ​ക്കൊ​പ്പം 122 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്ത ശേ​ഷം പ​ത്താം ഓ​വ​റി​ലാ​ണ് കി​ഷ​ന്‍ മ​ട​ങ്ങു​ന്ന​ത്. തു​ട​ർ​ന്ന് ശി​വം ദു​ബെ നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഇ​ന്ത്യ ല​ക്ഷ്യ​ത്തി​ലെ​ത്തി.
നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ന്യൂ​സി​ല​ന്‍​ഡി​നാ​യി മി​ച്ച​ല്‍ സാ​ന്‍റ​ന​ര്‍ (47) റ​ണ്‍​സ് നേ​ടി ടോ​പ് സ്കോ​റ​റാ​യി. ര​ചി​ന്‍ ര​വീ​ന്ദ്ര 44 റ​ണ്‍​സെ​ടു​ത്തു.
ഇ​ന്ത്യ​യ്ക്കാ​യി കു​ൽ​ദീ​പ് യാ​ദ​വ് ര​ണ്ടും ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, ഹ​ര്‍​ഷി​ത് റാ​ണ, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, ശി​വം ദു​ബെ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-0നു ​ലീ​ഡു​യ​ർ​ത്തി. അ​ടു​ത്ത മ​ത്സ​രം 25നു ​ഗു​വാ​ഹ​ത്തി​യി​ൽ ന​ട​ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us