ലൂമിനസ് പവര്‍ ടെക്‌നോളജീസ് -രാജസ്ഥാന്‍ റോയല്‍സ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നു

New Update
Luminous Power Technologies-Rajasthan Royals

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എനര്‍ജി സൊല്യൂഷന്‍സ് കമ്പനിയായ ലൂമിനസ് പവര്‍ ടെക്‌നോളജീസ് ഇന്ത്യയില്‍ സൗരോര്‍ജ ഉപയോഗം ത്വരിതപ്പെടുത്തുന്നതിനായി ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നു. 

Advertisment

ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ടി20 പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലും രാജസ്ഥാന്‍ റോയല്‍സിന്റെ ടൈറ്റില്‍ പങ്കാളികളായി ലൂമിനസ് പവര്‍ ടെക്‌നോളജീസ് തുടരും.


പങ്കാളിത്തത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ സഞ്ജു സാംസണ്‍, നിതീഷ് റാണ, തുഷാര്‍ ദേശ്പാണ്ഡെ, രാജസ്ഥാന്‍ റോയല്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെയ്ക്ക് ലഷ് മക്രം, ലൂമിനസ് നേതൃനിരയിലെ പ്രീതി ബജാജ്, നീലിമ ബുറ, അമിത് ശുക്ല, ശിഖ ഗുപ്ത എന്നിവര്‍ ചേര്‍ന്ന് ലൂമിനസിന്റെ ഏറ്റവും പുതിയ സോളാര്‍, അഡ്വാന്‍സ്ഡ് എനര്‍ജി സൊല്യൂഷനുകള്‍ പ്രകാശനം ചെയ്തു.


 ക്ലീന്‍ എനര്‍ജി ബദലുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ ശാക്തീകരിക്കുക എന്ന കമ്പനിയുടെ ദീര്‍ഘകാല ദൗത്യവുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

Advertisment