പാ​ക്കി​സ്ഥാ​ൻ ടീമിന് പി​സി​ബിയുടെ കടുത്ത ശിക്ഷ; ഓരോ താരവും 16.28 ലക്ഷം രൂപ പിഴയടക്കണം, ലോകകപ്പിലെ നാണംകെട്ട പുറത്താകലിന് പിന്നാലെ നടപടി

New Update
images - 2026-03-02T164106.189

ക​റാ​ച്ചി: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ നി​ന്നും പു​റ​ത്താ​യ പാ​ക്കി​സ്ഥാ​ൻ ടീ​മി​ലെ ക​ളി​ക്കാ​ർ​ക്ക് ശി​ക്ഷ വി​ധി​ച്ച് പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് (പി​സി​ബി). ഓ​രോ താ​ര​ങ്ങ​ൾ​ക്കും 16.28 ല​ക്ഷം രൂ​പ വീ​ത​മാ​ണ് പാ​ക്ക് ബോ​ർ​ഡ് പി​ഴ വി​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് എ​ക്സ്പ്ര​സ് ട്രി​ബ്യൂ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു

Advertisment

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​യോ​ട് തോ​ൽ​വി വ​ഴ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ത​ന്നെ പാ​ക്ക് ബോ​ർ​ഡ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു​വെ​ന്നും സെ​മി കാ​ണാ​തെ ടീം ​പു​റ​ത്താ​യ​തോ​ടെ ശി​ക്ഷ പ്ര​ഖ്യാ​പി​ച്ചു​വെ​ന്നു​മാ​ണ് വി​വ​രം.

പാ​ക്ക് ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ ബോ​ർ​ഡി​ന് ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ടീം ​മോ​ശം പ്ര​ക​ട​നം തു​ട​രു​ന്ന​ത് വി​ല​യി​രു​ത്താ​നും ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തി​നെ​തി​രേ മു​ൻ താ​ര​ങ്ങ​ളാ​യ ജാ​വേ​ദ് മി​യാ​ൻ​ദാ​ദ്, മൊ​യി​ൻ ഖാ​ൻ, മു​ഹ​മ്മ​ദ് യൂ​സ​ഫ് തു​ട​ങ്ങി​യ​വ​ർ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു.

സൂ​പ്പ​ർ എ​ട്ടി​ൽ ഇം​ഗ്ല​ണ്ടി​നോ​ട് തോ​റ്റ പാ​ക്കി​സ്ഥാ​ൻ ശ്രീ​ല​ങ്ക​യോ​ട് നേ​രി​യ റ​ൺ വ്യ​ത്യാ​സ​ത്തി​ൽ വി​ജ​യം നേ​ടി​യി​രു​ന്നു. ന്യൂ​സി​ല​ൻ​ഡു​മാ​യു​ള്ള മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഇ​രു​ടീ​മും ഓ​രോ പോ​യി​ന്‍റ് പ​ങ്കി​ടു​ക​യാ​യി​രു​ന്നു.

ല​ങ്ക​യോ​ട് മി​ക​ച്ച വി​ജ​യം നേ​ടാ​ൻ ക​ഴി​യാ​തെ പോ​യ​തോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സെ​മി കാ​ണാ​തെ പു​റ​ത്താ​യ​ത്. റ​ൺ ശ​രാ​ശ​രി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് സെ​മി​യി​ൽ പ്ര​വേ​ശ​നം നേ​ടു​ക​യും ചെ​യ്തു.

Advertisment