ടി20 ലോകകപ്പ്: അവസാന പന്തുവരെ വമ്പന്മാരെ വിറപ്പിച്ച് പൊരുതി; നേപ്പാളിനെതിരെ ഇം​ഗ്ലണ്ടിന് 4 റൺസ് ജയം

New Update
1770556755

മുംബൈ: ടി20 ലോകകപ്പിൽ നേപ്പാളിന്റെ കടുത്ത വെല്ലുവിളിയെ നാല് റൺസിന് മറികടന്ന് ഇംഗ്ലണ്ടിന് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാളിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുക്കാനേ സാധിച്ചുള്ളൂ. 

Advertisment

അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ലോകേഷ് ബാം (39*), ദീപേന്ദ്ര സിംഗ് ഐറി (44), രോഹിത് പൗഡൽ (39) എന്നിവർ നേപ്പാളിനായി പൊരുതിയെങ്കിലും വിജയത്തിന് തൊട്ടടുത്ത് വീഴുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ജേക്കബ് ബെഥേൽ (55), ഹാരി ബ്രൂക്ക് (53) എന്നിവരുടെ അർധ സെഞ്ചുറികളുടെ കരുത്തിലാണ് 184 റൺസെടുത്തത്. അവസാന ഓവറുകളിൽ വിൽ ജാക്സ് (39*) നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇംഗ്ലണ്ട് സ്കോർ 180 കടത്തിയത്. 

ഇംഗ്ലണ്ടിനായി ലിയാം ഡോസൺ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, നേപ്പാളിനായി ദീപേന്ദ്ര സിംഗ് ഐറിയും നന്ദൻ യാദവും രണ്ട് വിക്കറ്റ് വീതം നേടി.

Advertisment