ടി20 ​ലോ​ക​ക​പ്പ്: റൂതർഫോഡിന്റെ തീപ്പൊരി ബാറ്റിം​ഗിൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇംഗ്ലണ്ടിനെ തകർത്തത് 30 റൺസിന്

New Update
1770832901

മും​ബൈ: ടി20 ​ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. 30 റ​ൺ​സി​നാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് വി​ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത് വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഉ​യ​ര്‍​ത്തി​യ 197 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഇം​ഗ്ല​ണ്ട് 19 ഓ​വ​റി​ല്‍ 166 റ​ണ്‍​സി​ന് ഓ​ൾ ഔ​ട്ടാ​യി.

Advertisment

30 പ​ന്തി​ല്‍ 43 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന് ടോ​പ് സ്കോ​റ​റാ​യ സാം ​ക​റ​ന്‍ പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​നാ​യി​ല്ല. 23 പ​ന്തി​ല്‍ 33 റ​ണ്‍​സെ​ടു​ത്ത ജേ​ക്ക​ബ് ബേ​ത​ലും 14 പ​ന്തി​ല്‍ 21 റ​ണ്‍​സെ​ടു​ത്ത ജോ​സ് ബ​ട്‌​ല​റും 14 പ​ന്തി​ല്‍ 30 റ​ണ്‍​സ​ടി​ച്ച ഫി​ല്‍ സാ​ള്‍​ട്ടും തി​ള​ങ്ങി.
‌‌‌‌‌
മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത ഗു​ട​കേ​ഷ് മോ​ട്ടി​യും ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത റോ​സ്റ്റ​ൺ ചേ​സു​മാ​ണ് വി​ന്‍​ഡീ​സി​നാ​യി ബൗ​ളിം​ഗി​ല്‍ തി​ള​ങ്ങി​യ​ത്. സ്കോ​ര്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സ് 20 ഓ​വ​റി​ല്‍ 196-6, ഇം​ഗ്ല​ണ്ട് 19 ഓ​വ​റി​ല്‍ 166ന് ​ഓ​ള്‍ ഔ​ട്ട്.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 196 റ​ൺ​സ് എ​ടു​ത്ത​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഷെ​ർ​ഫെ​യ്ൻ റൂ​ത​ർ​ഫോ​ഡി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും റോ​സ്റ്റ​ൺ ചെ​യ്‌​സി​ന്‍റെ​യും ജേ​സ​ൺ ഹോ​ൽ​ഡ​റി​ന്‍റെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

റൂ​ത​ർ​ഫോ​ഡ് 76 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ര​ണ്ട് ബൗ​ണ്ട​റി​യും ഏ​ഴ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. ചെ​യ്സ് 34 റ​ൺ​സും ഹോ​ൽ‌​ഡ​ർ 33 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജാ​മി ഓ​വ​ർ​ട്ട​ണും ആ​ദി​ൽ റ​ഷീ​ദും ര​ണ്ട് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ജോ​ഫ്ര ആ​ർ‌​ച്ച​റും സാം ​ക​ര​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Advertisment