ടി20 ലോകകപ്പ്: സ്കോട്‌ലൻഡിനെതിരെ ഇംഗ്ലണ്ടിന് മിന്നും ജയം

New Update
1771073582

കോ​ൽ​ക്ക​ത്ത: ഐ​സി​സി ടി20 ​ലോ​ക​ക​പ്പി​ൽ സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് മി​ന്നും ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്.

Advertisment

സ്കോ​ട്‌​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 153 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് പ​ത്ത് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യം മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ടോം ​ബാ​ന്‍റ​ണി​ന്‍റെ മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ടോം ​ബാ​ന്‍റ​ൺ 63 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ജേ​ക്ക​ബ് ബേ​ത​ൽ 32 റ​ൺ​സും സാം ​ക​ര​ൺ 28 റ​ൺ‌​സും സ്കോ​ർ ചെ​യ്തു. സ്കോ​ട്‌​ല​ൻ​ഡി​ന് വേ​ണ്ടി ബ്രാ​ണ്ട​ൻ മ​ക്മ​ല്ല​ൻ, ബ്രാ​ഡ് ക്യൂ​റി, ബ്രാ​ഡ് വീ​ൽ, മൈ​ക്ക​ൽ ലീ​സ്ക്ക്, ഒ​ലി​വ​ർ ഡേ​വി​ഡ്സ​ൺ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സ്കോ​ട്‌​ല​ൻ​ഡ് 19.4 ഓ​വ​റി​ൽ 152 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ റി​ച്ചി ബെ​റിം​ഗ്ട​ണി​ന്‍റെ​യും മൈ​ക്ക​ൽ ജോ​ൺ​സി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ മി​ക​വി​ലാ​ണ് സ്കോ​ട്‌​ല​ൻ​ഡ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. 32 പ​ന്തി​ൽ 49 റ​ൺ​സാ​ണ് ബെ​റിം​ഗ്ട​ൺ എ​ടു​ത്ത​ത്.

മൈ​ക്ക​ൽ ജോ​ൺ​സ് 33 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. ടോം ​ബ്രൂ​സ് 24 റ​ൺ​സും ഒ​ലി​വ​ർ ഡേ​വി​ഡ്ൺ 20 റ​ൺ​സും എ​ടു​ത്തു.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ആ​ദി​ൽ റ​ഷീ​ദ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ജോ​ഫ്ര ആ​ർ​ച്ച​റും ലി​യാം ഡോ​വ്സ​ണും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ജാ​മി ഓ​വ​ർ​ട​ണും സാം ​ക​റ​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Advertisment