പാകിസ്താനെ തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് സെമിയിൽ; കന്നി അങ്കത്തിൽ കണക്കുതീർത്ത് യുവനിര

New Update
2786259-under-19

സിംബാബ്‌വെ: ഏഷ്യ കപ്പ് ഫൈനലിലെ തോൽവിക്ക് മധുരപ്രതികാരം വീട്ടി പാകിസ്താനെ 58 റൺസിന് തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ചു. 

Advertisment

സൂപ്പർ സിക്സിലെ നിർണ്ണായകമായ അവസാന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് പുറത്തായി. 

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താനെ 46.2 ഓവറിൽ 194 റൺസിന് എറിഞ്ഞിട്ടാണ് ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കിയത്. എട്ട് പോയിന്റോടെ ഗ്രൂപ്പ് രണ്ടിൽ ഒന്നാമന്മാരായാണ് ഇന്ത്യയുടെ സെമി പ്രവേശനം.

68 റൺസ് നേടിയ വേദാന്ത് ത്രിവേദിയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. കനിഷ്ക് ചൗഹാൻ (35), വൈഭവ് സൂര്യവംശി (30), ആർ.എസ്. അംബരീഷ് (29) എന്നിവരും മികച്ച പിന്തുണ നൽകി. 

മലയാളി താരം ആരോൺ ജോർജ് 19 റൺസ് നേടി. പാക് നിരയിൽ 66 റൺസെടുത്ത ഉസ്മാൻ ഖാൻ മാത്രമാണ് പൊരുതിയത്. 

നായകൻ ആയുഷ് മഹാത്രെയും ഖിലൻ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യൻ വിജയം അനായാസമാക്കി. ഫെബ്രുവരി നാലിന് നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ അഫ്ഗാനിസ്താനെ നേരിടും.

Advertisment