/sathyam/media/media_files/2026/01/12/image-1768222096979-2026-01-12-19-19-29.webp)
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയും സൗരാഷ്ട്രയും സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ മുംബൈയെ തോൽപ്പിച്ചാണ് കർണാടക സെമിയിലെത്തിയത്. ഉത്തർപ്രദേശിനെ പരാജയപ്പെടുത്തിയാണ് സൗരാഷ്ട്ര അവസാന നാലിലെത്തിയത്.
മഴ കാരണം രണ്ട് മത്സരങ്ങളും തടസ്സപ്പെട്ടതോടെ ജയ്‌ദേവ്–വിജെഡി രീതിയനുസരിച്ചാണ് വിജയികളെ തീരുമാനിച്ചത്. ഇതനുസരിച്ച് കർണാടക 55 റൺസിനും സൗരാഷ്ട്ര 17 റൺസിനും ജയിച്ചു.
മുംബൈയ്‌ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 50 ഓവറിൽ 254 റൺസ് നേടി. മറുപടി ബാറ്റിംഗിൽ കർണാടക 33 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തിരിക്കെയാണ് മഴ പെയ്തത്. തുടർന്ന് മത്സരം അവസാനിപ്പിച്ച് കർണാടകയെ വിജയിയായി പ്രഖ്യാപിച്ചു.
ഉത്തർപ്രദേശിനെതിരായ ക്വാർട്ടർ ഫൈനലിൽ സൗരാഷ്ട്ര 40.1 ഓവറിൽ 238 റൺസെടുത്തിരിക്കെയാണ് മഴയെത്തിയത്. മഴ തുടർന്നതോടെ സൗരാഷ്ട്രയെ 17 റൺസിന് വിജയിയായി പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us