Advertisment

ഫിഫ റാങ്കിങ്ങിൽ അർജന്റീന തന്നെ ഒന്നാമൻ ! 117ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ; 37ാം സ്ഥാനത്ത് ഖത്തർ

New Update
V

സുറിച്ച്: ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ സമീപ കാലത്തെ ഏറ്റവും മോശം റാങ്കിങ്ങിൽ ഇന്ത്യ. നിലവിൽ ഫിഫ റാങ്കിങ്ങിൽ 117ാം സ്ഥാനമാണ് ഇന്ത്യക്ക്. നേരത്തെ 102 ആയിരുന്നു സ്ഥാനം. ലോകകപ്പ് ജേതാക്കളായ അർജന്റീന തന്നെയാണ് റാങ്കിങ്ങിൽ ഒന്നാമത്.

Advertisment

ഏഷ്യൻ കപ്പ് കൊണ്ട് റാങ്കിങ്ങിൽ ഏറ്റവും നഷ്ടമുണ്ടായത് ഇന്ത്യക്കാണ്. അതേസമയം, കിരീടം നേടിയ ഖത്തറും റണ്ണറപ്പുകളായ ജോർദാനും റാങ്കിങ്കിൽ വലിയ നേട്ടമുണ്ടാക്കി. ഖത്തർ 21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിങ്ങിൽ 37ാം സ്ഥാനത്തെത്തി. ജോർദാൻ 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 70ാം സ്ഥാനത്തും ഇടം പിടിച്ചു.

ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കളായ ഐവറി കോസ്റ്റ് 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 39ലെത്തി. നൈജീരിയ 14 സ്ഥാനങ്ങൾ കടന്ന് 28ലുമെത്തി. മൊറോക്കോയാണ് 12ാം സ്ഥാനത്ത്. 

 

Advertisment