ഭുവനേഷ്വർ: ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്സിക്കെതിരെ ഒഡീഷ എഫ്സിക്ക് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡീഷ എഫ്സി വിജയിച്ചത്.
മോർതാദ ഫോൾ, ഹൂഗോ ബൗമസ്, റഹീം അലി എന്നിവരാണ് ഒഡീഷയ്ക്കായി ഗോളുകൾ നേടിയത്. സ്റ്റെഫാൻ സപിക് ആണ് ഹൈദരാബാദിനായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഒഡീഷ എഫ്സിക്ക് 29 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ഒഡീഷ എഫ്സി.