കപ്പടിച്ച് ചെമ്പട ! ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി ലിവർപൂൾ, ചാമ്പ്യൻപട്ടം ഉറപ്പിക്കുന്നത് നാല് മത്സരങ്ങൾ ബാക്കിയിരിക്കെ

New Update
C

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി ലിവർപൂൾ ഫുട്ബോൾ ക്ലബ്ബ്. സ്വന്തം തട്ടകമായ ആൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ടോട്ടനം ഹോട്ട്സ്പറിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്.

Advertisment

ലിവർപൂളിന്റെ രണ്ടാം പ്രീമിയർ ലീഗ് കിരീടമാണ്. ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ അവരുടെ ഇരുപതാം ലീഗ് കിരീടം കൂടിയാണിത്. ഈ വിജയത്തോടെ ഏറ്റവും കൂടുതൽ ലീഗ് കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോർഡിനൊപ്പമെത്താനും ലിവർപൂളിന് സാധിച്ചു.

അഞ്ചുവർഷത്തിനുശേഷം സ്വന്തം തട്ടകത്തിൽ ചുവപ്പുപട കപ്പടിക്കുന്നത് ആഘോഷിക്കാനുള്ള ഒരുക്കം ആരാധകർ നേരത്തെ തുടങ്ങിയിരുന്നു. സീസണിൽ ഇനി നാല് മത്സരങ്ങൾ ശേഷിക്കെയാണ് ലിവർപൂൾ കിരീടം സ്വന്തമാക്കുന്നത്.