Advertisment

പിഎസ്ജിയോട് വിട പറഞ്ഞ് എംബാപ്പെ; ഇനി റയലിലേക്ക്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
B

പിഎസ്ജിയിൽ നിന്നും വിടപറഞ്ഞ് കിലിയന്‍ എംബാപ്പെ. താരം അടുത്ത സീസണ്‍ മുതല്‍ റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കും. 2017ല്‍ മൊണാക്കോയില്‍ നിന്നാണ് താരം പിഎസ്ജിയിലേക്ക് എത്തിയത്. റയല്‍ മാഡ്രിഡ് എംബാപ്പെയുടെ വരവ് അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം.

Advertisment

‘പിഎസ്ജിയിലെ എന്റെ അവസാന വര്‍ഷമാണിത്. ഇക്കാര്യം എല്ലാവരേയും അറിയിക്കുന്നു. ദിവസങ്ങള്‍ മാത്രമേ ഇനി പിഎസ്ജിക്കൊപ്പമുണ്ടാകു. ഞായറാഴ്ച ടൗളോസിനെതിരെ എന്റെ അവസാന ഹോം പോരാട്ടത്തിനാണ് ഞാന്‍ ഇറങ്ങുന്നത്’- ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് താരം വ്യക്തമാക്കി.

പിഎസ്ജിക്കൊപ്പം ആറ് ലീഗ് വണ്‍ കിരീട നേട്ടത്തില്‍ പങ്കാളിയായി. മൂന്ന് ഫ്രഞ്ച് കപ്പും താരത്തിനു സ്വന്തമായി. 2017ല്‍ മൊണാക്കോയ്ക്ക് ഫ്രഞ്ച് ലീഗ് വണ്‍ കിരീടം സമ്മാനിച്ചാണ് താരം പിഎസ്ജിയിലേക്ക് എത്തിയത്. പിഎസ്ജിക്കായി 255 ഗോളുകള്‍ നേടി താരം റെക്കോര്‍ഡിട്ടു. ഈ സീസണില്‍ മൊത്തം പോരാട്ടങ്ങളില്‍ ടീമിനായി 43 ഗോളുകള്‍. ഫ്രഞ്ച് ലീഗ് വണില്‍ മാത്രം 26 ഗോളുകള്‍.

Advertisment