ഫിഫ് പ്രോ ലോക ഇലവനിലും അവർ രണ്ട് ഇതിഹാസങ്ങൾ മാത്രം ! ചുരുക്കപ്പട്ടികയിലെ താരങ്ങളായി ക്രിസ്റ്റ്യാനോയും മെസ്സിയും

New Update
V

ഫുട്ബോൾ താരങ്ങളുടെ ആഗോള സംഘടനയായ ഫിഫ്പ്രോയുടെ ലോക ഇലവൻ വാർഷിക പുരസ്കാര പട്ടികയിൽ ഇടം നേടി സൂപ്പർ താരങ്ങൾ.

Advertisment

പുരസ്കാരത്തിനുള്ള 26 അംഗ ചുരുക്കപ്പട്ടികയിലാണ് ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഉൾപ്പെട്ടിരിക്കുന്നത്.

യുഎസ് മേജർ സോക്കർ ലീഗിൽ കളിക്കുന്ന ലയണൽ മെസ്സിയും സൗദി പ്രൊ ലീഗിലെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞാൽ, ശേഷിക്കുന്ന 24 കളിക്കാരും യൂറോപ്യൻ ലീഗിലെ താരങ്ങളാണ്.

ഈ മാസം 9 നാണ് ഫിഫ് പ്രോ തങ്ങളുടെ വാർഷിക പുരസ്കാരത്തിനായി ലോക ഇലവനെ പ്രഖ്യാപിക്കുക.

 

 

Advertisment