Advertisment

മു​ഖ്യ പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കി മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സ്

New Update
G

കോ​ൽ​ക്ക​ത്ത: മു​ഖ്യ​പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കി ഐ​എ​സ്എ​ൽ ക്ല​ബ് മോ​ഹ​ൻ ബ​ഗാ​ൻ സു​പ്പ​ർ ജ​യ​ന്‍റ്സ്. യു​വാ​ൻ ഫെ​റാ​ൻ​ഡോ​യെ​യാ​ണ് ക്ല​ബ് പു​റ​ത്താ​ക്കി​യ​ത്.

Advertisment

ക​ഴി​ഞ്ഞ സീ​സ​ണി​ലെ ക്ല​ബി​നെ കി​രീ​ട നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കി​യ തീ​രു​മാ​ന​ത്തി​ന്‍റെ അ​മ്പ​ര​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ.

ഐ.​എ​സ്.​എ​ല്ലി​ല്‍ ഉ​ള്‍​പ്പെ​ടെ ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ര്‍​ന്നാ​ണ് പ​രി​ശീ​ല​ക​നെ മാ​റ്റി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ.​എ​ഫ്‌.​സി ക​പ്പി​ല്‍ നി​ന്ന് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ഐ‌.​എ​സ്‌.​എ​ല്ലി​ലും മോ​ശ പ്ര​ക​ട​ന​മാ​ണ് ക്ല​ബ് ന​ട​ത്തി​യ​ത്.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ​തി​രെ​യു​ള്ള മ​ത്സ​രം ഉ​ള്‍​പ്പെ​ടെ ക​ഴി​ഞ്ഞ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും ടീം ​തു​ട​ര്‍​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.നി​ല​വി​ല്‍ ഐ‌.​എ​സ്‌.​എ​ല്ലി​ല്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് മോ​ഹ​ൻ ബ​ഗാ​ൻ. പ​ത്ത് മ​ത്സ​ര​ങ്ങ​ളി​ലാ​യി ആ​റ് ജ​യം, മൂ​ന്ന് തോ​ൽ​വി ഒ​രു സ​മ​നി​ല എ​ന്നി​ങ്ങ​നെ​യാ​ണ് ടീ​മി​ന്‍റെ പ്ര​ക​ട​നം.

മു​ൻ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​യി​രു​ന്ന അ​ന്‍റോ​ണി​യോ ലോ​പ്പ​സ് ഹ​ബാ​സി​നെ ഇ​ട​ക്കാ​ല പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. അ​ത്ല​റ്റി​കോ ഡി ​കോ​ൽ​ക്ക​ത്ത​യെ ര​ണ്ട് വ​ട്ടം ഐ​എ​സ്എ​ൽ ചാ​മ്പ്യ​ന്മാ​രാ​ക്കി​യ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​ണ് ഹ​ബ്ബാ​സ്.

Advertisment