/sathyam/media/media_files/2026/01/29/1769686203-2026-01-29-17-18-03.jpg)
ദി​സ്പൂ​ർ: സ​ന്തോ​ഷ് ട്രാ​ഫി ഫു​ട്ബോ​ളി​ൽ കേ​ര​ളം ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ മേ​ഘാ​ല​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
36-ാം മി​നി​റ്റി​ൽ വി.​അ​ർ​ജു​നാ​ണ് ആ​ദ്യം എ​തി​രാ​ളി​ക​ളു​ടെ ഗോ​ൾ​വ​ല ച​ലി​പ്പി​ച്ച​ത്. 71-ാം മി​നി​റ്റി​ൽ പി.​ടി.​മു​ഹ​മ്മ​ദ് റി​യാ​സ് ലീ​ഡ് ഉ​യ​ർ​ത്തി. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ മു​ഹ​മ്മ​ദ് അ​ജ്സ​ൽ കേ​ര​ള​ത്തി​നാ​യി മൂ​ന്നാം ഗോ​ളും നേ​ടി.
ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ന് പ​ത്ത് പോ​യി​ന്‍റാ​യി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ​ർ​വീ​സ​സി​നെ​യാ​ണ് കേ​ര​ളം ഇ​നി നേ​രി​ടു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us