കേരളത്തിന് വീണ്ടും തോൽവി; സന്തോഷ് ട്രോഫിയിൽ സർവിസസിന് എട്ടാം കിരീടം, ജയം ഒരു ഗോളിന്

New Update
2790152-santhosh2

അസം: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ആവേശകരമായ ഫൈനലിൽ കേരളത്തെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി സർവീസസ് എട്ടാം തവണയും ചാമ്പ്യന്മാരായി. 

Advertisment

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെത്തുടർന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ 109-ാം മിനിറ്റിൽ അഭിഷേക് പവാറാണ് സർവീസസിന്റെ വിജയഗോൾ നേടിയത്.

മത്സരത്തിലുടനീളം പന്തടക്കത്തിലും മുന്നേറ്റത്തിലും കേരളത്തിനായിരുന്നു മുൻതൂക്കമെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. സർവീസസ് ഗോൾകീപ്പർ ഗഗൻദീപിന്റെ മികച്ച സേവുകളും കേരളത്തിന്റെ കിരീടമോഹങ്ങൾക്ക് തടസ്സമായി. 

27-ാം മിനിറ്റിൽ അർജുന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചതും 85-ാം മിനിറ്റിൽ വിഘ്നേഷിന്റെ ശ്രമം ഗഗൻദീപ് തടഞ്ഞതും കേരളത്തിന് നിർഭാഗ്യമായി. കഴിഞ്ഞ വർഷം ബംഗാളിനോട് ഫൈനലിൽ തോറ്റ കേരളത്തിന് ഇത് തുടർച്ചയായ രണ്ടാം ഫൈനൽ പരാജയമാണ്.

Advertisment