വിനേഷിന്റെ മെഡൽ ഇരുട്ടിൽ അപഹരിക്കപ്പെട്ടു, എങ്കിലും ലോകത്ത് വിനേഷ് ഒരു വജ്രം പോലെ തിളങ്ങുന്നു; ലോകത്തിന്റെയും ഇന്ത്യയുടെയും ചാമ്പ്യൻ, ഈ രാജ്യത്തിന്റെ കൊഹിനൂർ രത്നമാണ് വിനേഷെന്ന് ബജറം​ഗ് പൂനിയ

ആര്‍ക്കാണ് മെഡലുകള്‍ വേണ്ടത്. അവര്‍ക്കെല്ലാം 15 രൂപ നല്‍കി മെഡല്‍ വാങ്ങാമെന്നും വിനേഷിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ബജറംഗ് പൂനിയ സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കി.

New Update
vinesh 7Untitledpu

ഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ പാരിസ് ഒളിംപിക്സ് ഗുസ്തി 50 കിലോഗ്രാം വിഭാഗത്തില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ തള്ളിയതില്‍ പ്രതികരണവുമായി ബജറംഗ് പൂനിയ.

Advertisment

വിനേഷിന്റെ മെഡല്‍ ഇരുട്ടില്‍ അപഹരിക്കപ്പെട്ടുവെന്ന് താന്‍ വിശ്വസിക്കുന്നു. എങ്കിലും ലോകത്ത് ഇപ്പോള്‍ വിനേഷ് ഒരു വജ്രം പോലെ തിളങ്ങുന്നു.

ലോകത്തിന്റെയും ഇന്ത്യയുടെയും ചാമ്പ്യന്‍. ഈ രാജ്യത്തിന്റെ കൊഹിനൂര്‍ രത്‌നമാണ് വിനേഷെന്നും ബജറംഗ് പൂനിയ വിശേഷിപ്പിച്ചു.

ആര്‍ക്കാണ് മെഡലുകള്‍ വേണ്ടത്. അവര്‍ക്കെല്ലാം 15 രൂപ നല്‍കി മെഡല്‍ വാങ്ങാമെന്നും വിനേഷിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ബജറംഗ് പൂനിയ സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കി.

Advertisment