New Update
/sathyam/media/media_files/2026/01/22/bangladesh-icc-2026-01-22-17-30-17.jpg)
ദുബായ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറി. സുരക്ഷാ കാരണങ്ങളാൽ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐസിസി തള്ളിയതോടെയാണ് ബഹിഷ്കരണ തീരുമാനം.
Advertisment
ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി ഐസിസിയെ അറിയിച്ചു. ഇതോടെ ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്താനാണ് ഐസിസിയുടെ നീക്കം.
ഐപിഎല്ലിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ബിസിസിഐ ഒഴിവാക്കിയതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ അസ്വാരസ്യങ്ങളാണ് ലോകകപ്പ് ബഹിഷ്കരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഐസിസി യോഗത്തിൽ പാകിസ്ഥാൻ മാത്രമാണ് ബംഗ്ലാദേശിന്റെ നിലപാടിനെ പിന്തുണച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us