പാകിസ്ഥാൻ സൂപ്പര്‍ ലീഗിന് ഇറങ്ങാൻ മടിച്ച് വിദേശതാരങ്ങൾ. സുരക്ഷയില്‍ ആശങ്കയുമായി ക്രിക്കറ്റ് ബോര്‍ഡുകള്‍

New Update
a

ഇസ്ലാമാബാദ്: പഹൽ​ഗാം ആക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ നീക്കത്തിന്റെ പശ്ചാത്തലത്തിൽ തുടരുന്ന ഇന്ത്യ-പാകിസ്ഥാൻ സംഘര്‍ഷം പാകിസ്ഥാൻ സൂപ്പര്‍ ലീഗിനെ ബാധിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി). 

Advertisment

എല്ലാ മത്സരങ്ങളും നിശ്ചയിച്ചത് പോലെ തന്നെ നടക്കുമെന്ന് ബോർഡ് വ്യക്തമാക്കി. പക്ഷെ ബംഗ്ലാദേശ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ തങ്ങളുടെ താരങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ബംഗ്ലാദേശ്-പാകിസ്താന്‍ ടി20 പരമ്പരയും അനിശ്ചിതത്വത്തിലാണ്.

ഇതുവരെ ഒരു വിദേശതാരവും പിഎസ്എല്‍ വിടണമെന്ന അപേക്ഷയുമായി വന്നിട്ടില്ലെന്ന് ഒരു പാക് ക്രിക്കറ്റ് ബോര്‍ഡംഗം പ്രതികരിച്ചു. ഫ്രാഞ്ചൈസികളോട് അത്തരത്തിലുള്ള വിഷയം വിദേശതാരങ്ങള്‍ സൂചിപ്പിച്ചിട്ടില്ലെന്ന് മീഡിയ മാനേജര്‍മാരും വ്യക്തമാക്കുന്നു. 

ലീഗില്‍ ആറ് ഫ്രാഞ്ചൈസികളാണ് കളിക്കുന്നത്. ഓരോ ടീമിലും ആറോളം വിദേശതാരങ്ങളുമുണ്ട്. ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങളും നോക്കൗട്ട് സ്‌റ്റേജ് മത്സരങ്ങളും തീരുമാനിച്ചതു പ്രകാരം തന്നെ നടക്കുമെന്ന് ബോർഡ് അറിയിക്കുന്നു.