വീണ്ടും സെമിയില്‍ പൊലിഞ്ഞ് സബലേങ്കയുടെ സ്വപ്‌നം, ചരിത്രമെഴുതി അമാന്‍ഡ അനിസിമോവ ഫൈനലില്‍

New Update
kuaa

ലണ്ടന്‍: വിംബിള്‍ഡണ്‍ കിരീടം നേടാനുള്ള ലോക ഒന്നാം നമ്പര്‍ വനിതാ താരം ബലറൂസിന്റെ അരിന സബലേങ്കയുടെ മോഹം ഇത്തവണയും പൊലിഞ്ഞു. 

Advertisment

23കാരിയായ 13ാം സീഡ് അമേരിക്കയുടെ അമാന്‍ഡ അനിസിമോവ സബലേങ്കയെ അട്ടിമറിച്ച് കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലിലേക്ക് കുതിച്ചെത്തി.

ഫൈനലില്‍ പേളണ്ടിന്റെ ഇഗ സ്യെതകാണ് അമാന്‍ഡയുടെ ഫൈനലിലെ എതിരാളി. താരവും ആദ്യമായാണ് വിംബിള്‍ഡണ്‍ ഫൈനലിലേക്ക് മുന്നേറിയത്. സെമിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് താരം ബെലിന്ദ ബെന്‍സിചിയെ വീഴ്ത്തിയാണ് സ്യെംതക് കന്നി ഫൈനലിലേക്ക് മുന്നേറിയത്.

ചരിത്രമെഴുതിയാണ് താരത്തിന്റെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കല്‍. വനിതാ സിംഗിള്‍സ് വിംബിള്‍ഡണ്‍ ഫൈനലിലേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കന്‍ താരമായി അനിസിമോവ മാറി. 2004ല്‍ ഇതിഹാസ താരം സെറീന വില്ല്യംസ് സ്ഥാപിച്ച റെക്കോര്‍ഡാണ് താരം തകര്‍ത്തത്.

മൂന്ന് സെറ്റ് പോരാട്ടത്തില്‍ ഒന്നും മൂന്നും സെറ്റുകള്‍ വിജയിച്ചാണ് അനിസിമോവ ടൂര്‍ണമെന്റിലെ മിന്നും ഫോം തുടര്‍ന്നത്. രണ്ടാം സെറ്റ് പിടിച്ച് സബലേങ്ക തിരിച്ചടിച്ചെങ്കിലും മൂന്നാം സെറ്റില്‍ അനിസിമോവ തിരിച്ചെത്തുകയായിരുന്നു. സ്‌കോര്‍: 6-4, 4-6, 6-4.

Advertisment