ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റിൽ കേരളവും ഹൈദരാബാദും തമ്മിലുള്ള മത്സരം സമനിലയിൽ

New Update
IMG_7756.JPG

വിജയനഗരം: ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ ഹൈദരാബാദിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡുമായി വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി കേരളം. മത്സരം സമനിലയിൽ അവസാനിച്ചു. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 445 പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന്റെ ആദ്യ ഇന്നിങ്സ് 236ന് അവസാനിച്ചു. തുടർന്ന് ഫോളോ ഓൺ ചെയ്ത ഹൈദരാബാദ് രണ്ട് വിക്കറ്റിന് 129 റൺസെടുത്ത് നിൽക്കെ കളി സമനിലയിൽ അവസാനിക്കുകയായിരുന്നു.

സ്കോർ - കേരളം ആദ്യ ഇന്നിങ്സ് - 445/6 ഡിക്ലയേഡ്, ഹൈദരാബാദ് - ആദ്യ ഇന്നിങ്സ് -236, രണ്ടാം ഇന്നിങ്സ് - 129/2 (ഫോളോ ഓൺ)

രണ്ട് വിക്കറ്റിന് 27 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ ഹൈദരാബാദ്, കേരളത്തിന്റെ ബൗളിങ് കരുത്തിന് മുന്നിൽ തകരുകയായിരുന്നു. ക്യാപ്റ്റൻ രാകേഷ് എസ്.ജിയും മീട്ടു ദക്ഷദീപും മാത്രമാണ് ഹൈദരാബാദ് ബാറ്റിങ് നിരയിൽ മികച്ചു നിന്നത്. രാകേഷ് 116 റൺസും മീട്ടു ദക്ഷദീപ് 50 റൺസും നേടി. കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ വസിഷ്ഠ് അരുൺ ബൗളിങ്ങിലും തിളങ്ങി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. എഡ്വിൻ എൽദോസും നൈർമ്മൽ രാഹുലും രണ്ട് വിക്കറ്റ് വീതവും നേടി.

രണ്ടാം ഇന്നിങ്സിൽ ഹൈദരാബാദിന് വേണ്ടി ചേതൻ ആദിത്യ 50 റൺസെടുത്തപ്പോൾ, റിതേഷ് റെഡ്ഡി 53 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ വസിഷ്ഠ് അരുണിന്റെയും (124) ആരോൺ അലക്സിന്റെയും സെഞ്ച്വറി മികവിലായിരുന്നു കേരളം 445 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

Advertisment
Advertisment