ഫൈനലിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും അവസാനം വരെയും പൊരുതിനിന്ന് നാടിന്റെയാകെ അഭിമാനമായി മാറാൻ ടീമിന് സാധിച്ചു. ടൂർണമെന്റിലുടനീളം കേരളം കാഴ്ചവെച്ച പോരാട്ടവീര്യം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയാണ് നൽകുന്നത്. സന്തോഷ്‌ ട്രോഫി ഫൈനലിൽ സർവീസസിനോട് പൊരുതി തോറ്റ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

New Update
img(6)

തിരുവനന്തപുരം: സന്തോഷ്‌ ട്രോഫി ഫൈനലിൽ സർവീസസിനോട് പൊരുതി തോറ്റ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 

Advertisment

ഫൈനലിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും അവസാനം വരെയും പൊരുതിനിന്ന് നാടിന്റെയാകെ അഭിമാനമായി മാറാൻ ടീമിന് സാധിച്ചെന്നും ടൂർണമെന്റിലുടനീളം കേരളം കാഴ്ചവെച്ച പോരാട്ടവീര്യം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയാണ് നൽകുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സന്തോഷ് ട്രോഫി ഫുട്ബോളിൽ റണ്ണേഴ്സ് അപ്പായ കേരള ടീമിന് അഭിനന്ദനങ്ങൾ. ആവേശകരമായ ഫൈനൽ മത്സരത്തിൽ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലെ ഗോളിനാണ് കേരളത്തിനു സർവ്വീസസിനെതിരെ തോൽവി വഴങ്ങേണ്ടി വന്നത്. 

ഫൈനലിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും അവസാനം വരെയും പൊരുതിനിന്ന് നാടിന്റെയാകെ അഭിമാനമായി മാറാൻ നമ്മുടെ ടീമിന് സാധിച്ചു. ടൂർണമെന്റിലുടനീളം കേരളം കാഴ്ചവെച്ച പോരാട്ടവീര്യം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയാണ് നൽകുന്നത്. കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കേരള ഫുട്ബോൾ ടീമിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Advertisment