ഖൊ-ഖൊ ലോകകപ്പ് നേട്ടം: നിഖിലിന് 2 ലക്ഷം അനുവദിച്ചു

2025 ജനുവരിയിൽ ഡൽഹിയിൽ നടന്ന പ്രഥമ ഖൊ-ഖൊ ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിലെ ഏക മലയാളിയാണ് നിഖിൽ.

New Update
r_1750698578

തിരുവനന്തപുരം: ഖൊ-ഖൊ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായ നിഖിൽ ബിയ്ക്ക് കായികവികസന നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ പാരിതോഷികം അനുവദിച്ചു. 

Advertisment

2025 ജനുവരിയിൽ ഡൽഹിയിൽ നടന്ന പ്രഥമ ഖൊ-ഖൊ ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിലെ ഏക മലയാളിയാണ് നിഖിൽ.


തിരുവനന്തപുരം നെടുമങ്ങാടിനടുത്ത് പനയ്‌ക്കോട് കുര്യാത്തി സ്വദേശിയാണ്. 


ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ഇരുപത്തിനാലുകാരൻ ദേശീയ കുപ്പായമിട്ടിരുന്നു. കായികപ്രേമിയായ അമ്മ ആർ ബിന്ദുവാണ് ഖൊ-ഖൊയിലേക്ക് കൈപിടിച്ചു നടത്തിയത്. 

കേരളത്തിനായി ദേശീയ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദേശീയ ഗെയിംസിലും കേരളാ ടീമംഗമായിരുന്നു. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ നിർദ്ദേശപ്രകാരമാണ് പാരിതോഷികം അനുവദിച്ചത്.