Advertisment

കേരളത്തില്‍ ഫുട്‌ബോള്‍ കളിക്കാന്‍ അര്‍ജന്റീന ടീം എത്തുമോ ? ഔദ്യോഗികമായി ക്ഷണിക്കാന്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍ നാളെ സ്‌പെയിനിലേക്ക്‌

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ നാളെ സ്‌പെയിനിലേക്ക് പോകും

New Update
v abdurahiman

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ നാളെ സ്‌പെയിനിലേക്ക് പോകും. പുലര്‍ച്ചെയാണ് മാഡ്രിഡിലേക്കുള്ള യാത്ര. മന്ത്രിക്കൊപ്പം  കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്പെയിനിലേക്ക് പോകുന്നുണ്ട്.

Advertisment

മാഡ്രിഡിൽ അർജൻറീന ഫുട്ബോൾ പ്രതിനിധികളുമായി കേരളസംഘം ചർച്ച നടത്തും. നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു. 

Advertisment