ക്രിക്കറ്റിലെ ബേബി ബോസ്, 35 ബോളിൽ സെഞ്ച്വറി ഐ പി എൽ ൽ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ബാറ്റ്സ്മാൻ, കേവലം 14 വയസ്സ്: വൈഭവ് സൂര്യവംശി ഇന്ത്യയുടെ ഭാവി ക്രിക്കറ്റിലെ ഉജ്വല വാഗ്ദാനം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
vybhav

ഡൽഹി : ക്രിക്കറ്റിലെ ബേബി ബോസ് വൈഭവ് സൂര്യവംശി .  കേവലം 14 വയസ്സ് . 35 ബോളിൽ സെഞ്ച്വറി. ഐ പി എൽ ൽ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ബാറ്റ്സ്മാൻ.

Advertisment

ബീഹാർ സർക്കാർ തങ്ങളുടെ പയ്യന് 10 ലക്ഷം രൂപ പാരിതോ ഷികം പ്രഖ്യാപിച്ചു. ഇന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇത് പ്രഖ്യാപിച്ചത്.. ആ ഇന്നിങ്സിൽ 7 ഫോർ ,11 സിക്‌സ് , അതായത് 94 റൺസ് ക്രീസിൽ ഓടാതെ കരസ്ഥമാക്കി..

വണ്ടർ ബോയ് എന്നറിയപ്പെട്ടിരുന്നത് സച്ചിൻ ആയിരുന്നെങ്കിൽ ബീഹാർ സ്വദേശിയായ വൈഭവന് ഈ മത്സരത്തോടെ വീണു കിട്ടിയ പേരാണ് . വൈഭവ് ഇന്ത്യയുടെ ഭാവി ക്രിക്കറ്റിലെ ഉജ്വല വാഗ്ദാനമാണ്. ഒരു സംശയവുമില്ല. 

Advertisment