Advertisment

ജയ്സ്വാൾ മികച്ച താരമാണ്. എന്നാൽ ഇതിഹാസങ്ങളുമായി ജയ്സ്വാളിനെ താരതമ്യം ചെയ്യാൻ സമയം ആയിട്ടില്ല. ജയ്സ്വാൾ സച്ചിനുമല്ല, ബ്രാഡ്മാനുമല്ല; ഇതിഹാസ താരതമ്യങ്ങളെ തള്ളി വിരേന്ദർ സേവാഗ്

രാജ്‌കോട്ടില്‍ ഇന്ന് തുടങ്ങിയ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 10 റണ്‍സ് മാത്രമാണ് ജയ്‌സ്വാള്‍ നേടിയത്.

New Update
jaiswal sehwag

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് യശസ്വി ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സായിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ ജയ്‌സ്വാള്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലും ജയ്‌സ്വാള്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. എന്നാല്‍ പരമ്പരയില്‍ ഇതുവരെ കളിച്ച അഞ്ച് ഇന്നിംഗ്‌സില്‍ രണ്ടില്‍ മാത്രമാണ് ജയ്‌സ്വാളിന്റെ മികച്ച ബാറ്റിംഗ് ഉണ്ടായത്.

Advertisment

രാജ്‌കോട്ടില്‍ ഇന്ന് തുടങ്ങിയ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 10 റണ്‍സ് മാത്രമാണ് ജയ്‌സ്വാള്‍ നേടിയത്. പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ക്ക് ലഭിക്കുന്ന പ്രശംസകളെ തള്ളിയിരിക്കുകയാണ് മുന്‍ താരം വിരേന്ദര്‍ സേവാഗ്. ജയ്‌സ്വാള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഡോണ്‍ ബ്രാഡ്മാന്‍ തുടങ്ങിയ ഇതിഹാസ തുല്യരല്ലെന്നാണ് സേവാഗിന്റെ വാക്കുകള്‍.

ജയ്‌സ്വാള്‍ മികച്ച താരമാണ്. എന്നാല്‍ ഇതിഹാസങ്ങളുമായി ജയ്‌സ്വാളിനെ താരതമ്യം ചെയ്യാന്‍ സമയം ആയിട്ടില്ല. ട്വന്റി 20 ലീഗുകളെക്കാള്‍ വലിയ പ്രധാന്യം ദേശീയ ടീമുകള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും വിരേന്ദര്‍ സേവാഗ് വ്യക്തമാക്കി.

 

latest news virender sehwag
Advertisment