Advertisment

സിസ്റ്റര്‍ ഫാബിയോള തുരുത്തേല്‍ (78) എസ്‌.എച്ച്‌ നിര്യാതയായി

author-image
സാബു മാത്യു
New Update

publive-image

Advertisment

തൊടുപുഴ : തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രൊവിന്‍സ്‌ അംഗം സിസ്റ്റര്‍ ഫാബിയോള തുരുത്തേല്‍ (78) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ രാവിലെ 10.30ന്‌ മൈലക്കൊമ്പ്‌ മഠം സിമിത്തേരിയില്‍.

മൈലക്കൊമ്പ്‌ തുരുത്തേല്‍ പരേതരായ ചാക്കോ-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്‌. നെടുങ്കണ്ടം കരുണ ഹോസ്‌പിറ്റല്‍, രാജാക്കാട്‌ മേഴ്‌സി ഹോസ്‌പിറ്റല്‍, രാജകുമാരി ജയമാതാ ഡിസ്‌പെന്‍സറി, പൈങ്കുളം എസ്‌.എച്ച്‌. ഹോസ്‌പിറ്റല്‍, ഓടനാവട്ടം ജയമാതാ ഹോസ്‌പിറ്റല്‍, മുതലക്കോടം ഹോളി ഫാമിലി ഹോസ്‌പിറ്റല്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്‌തിട്ടുണ്ട്‌.

ഓടനാവട്ടം മഠത്തില്‍ സുപ്പീരിയറായും ആയവന, മീന്‍കുന്നം മഠങ്ങളില്‍ അംഗവുമായിരുന്നു. സഹോദരങ്ങള്‍ : റ്റി. സി. ജെയിംസ്‌, റ്റി. സി. സെലിന്‍, റ്റി. സി. മേരി, റ്റി. സി. ജോസ്‌, റ്റി. സി. ലില്ലി, റ്റി. സി. ഫ്രാന്‍സീസ്‌.

idukki
Advertisment