Advertisment

തിരുഹൃദയ സന്യാസിനി സഭാംഗം സി. ലെയോണാർദ്ദ് കുന്നംകോട്ട് എസ്.എച്ച് നിര്യാതയായി

author-image
സാബു മാത്യു
New Update

publive-image

Advertisment

കോതമംഗലം : തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രൊവിൻസ് അംഗം സിസ്റ്റർ ലെയോണാർദ്ദ് കുന്നംകോട്ട് എസ്.എച്ച് (76) നിര്യാതയായി.

മൃതദേഹം തിങ്കൾ രാവിലെ 7 മണി മുതൽ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ പൊതു ദർശനത്തിന് വച്ചതിനു ശേഷം ഉച്ച കഴിഞ്ഞ് ഒരു മണിയോടെ മൈലക്കൊമ്പ് തിരുഹൃദയ മഠം ചാപ്പലിൽ കൊണ്ട് വന്ന് മൃതസംസ്ക്കാര ശുശ്രൂഷകൾ ആരംഭിച്ച് മൈലക്കൊമ്പ് മഠം വക സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

പരേത മുട്ടം കുന്നംകോട്ട് പരേതരായ ജോസഫ്, കത്രീന ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ : തോമസ് ജോസഫ്, സിസ്റ്റർ. ജോയിസ് മരിയ കുന്നംകോട്ട് എസ് എച്ച് (ഹോളി ഫാമിലി ഹോസ്പിറ്റൽ.മുതലക്കോടം), ജോസ് ജോസഫ്, കുസുമം അലക്സാണ്ടർ വെള്ളരിങ്ങാട്ട് , പരേതരായ റവ.ഫാ. ജോർജ്ജ് കുന്നംങ്കോട്ട് (കോതമംഗലം രൂപതാ വൈദികൻ), ജേക്കബ് ജോസഫ്, അന്നക്കുട്ടി സേവ്യർ ചുണ്ടാട്ട് , മരിയാ ജോർജ് കോതകുളത്തിൽ.

ഫാ.ജോസ് നീറംപുഴ ( വികാരി, സെന്റ് സെബാസ്റ്റ്യൻസ് പള്ളി - മാതിരപ്പിള്ളി ), ഫാ. പോൾ പാറത്താഴം (ഡയറക്ടർ, സെന്റ് ജോൺസ് മെഡിക്കൽ കോളേജ് - ബാംഗ്ലൂർ) എന്നിവർ പിതൃ സഹോദരി പുത്രൻമാരാണ്.

കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് സഹോദര പുത്രനാണ്. സിസ്റ്റർ ലെയോണാർദ്ദ് മൈലക്കൊമ്പ് നെടിയകാട് , മാർ മാത്യുസ് പ്രസ്.മുവ്വാറ്റുപുഴ, എൽ.എഫ്.ബോർഡിംഗ്. മൈലക്കൊമ്പ്, എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

idukky
Advertisment