Advertisment

ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമം ! കല്‍വിളക്ക് തകര്‍ത്തു

New Update

publive-image

Advertisment

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ കോഴിക്കോട് നഗരത്തിൽ സ്ഥാപിച്ച

മഹാക്ഷേത്രമായ ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗത്തെ തകർക്കാൻ ശ്രമിക്കുന്ന ക്ഷുദ്ര ശക്തികളുടെയും സാമൂഹ്യദ്രോഹികളുടെയും നീക്കത്തിലും ക്ഷേത്രത്തിനകത്ത് അതിക്രമിച്ചുകയറി ക്ഷേത്രത്തിലെ അയ്യപ്പ ക്ഷേത്രത്തിന് മുൻവശത്തെ കൽവിളക്ക് തകർത്തതിലും എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ അടിയന്തര കൗൺസിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.

മതസൗഹാർദ്ദം തകർക്കുന്നതിനും സാമുദായിക കലാപം സൃഷ്ടിക്കുന്നതിനും വേണ്ടി ക്ഷേത്രത്തിനകത്ത് അതിക്രമിച്ച് കയറി ക്ഷേത്രം തകർക്കാൻ ശ്രമിച്ച ഛിദ്ര ശക്തികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് കോഴിക്കോട് യൂണിയൻ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടു.

ഈ ഒരു നീക്കത്തിന് പിന്നിൽ ക്ഷേത്രം തകർക്കാൻ ശ്രമിക്കുന്ന ചില സ്ഥാപിത തൽപരരായ ആളുകളുടെ പിൻബലമുണ്ടോ എന്നകാര്യം വസ്തുനിഷ്ഠമായി അന്വേഷിക്കുവാൻ പൊലീസ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകി. യോഗത്തിൽ യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി യോഗം ഡയറക്ടർ കെ.ബിനുകുമാർ യൂണിയൻ കൗൺസിൽ അംഗങ്ങളായ പി കെ ഭരതൻ, എം മുരളീധരൻ, എം രാജൻ രാജൻ, കെ മോഹൻദാസ്, ചന്ദ്രൻ പാലത്ത്, എന്നിവർ സംസാരിച്ചു.

kozhikode news
Advertisment