രഹ്ന വീട്ടില്‍ തുണി ഉടുക്കാതെ ആണ് നടക്കാറുള്ളത്; ഇത് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്; കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിലൂടെ തുണി ഇല്ലാതെ നടക്കുന്നുവെന്ന് കേട്ടപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല; അങ്ങനെ നഗ്നത എപ്പോഴും കണ്ടു വളരുന്ന കുട്ടിക്ക് നമുക്ക് തോന്നുന്നത് പോലുള്ള വീക്ഷണമാകാന്‍ വഴിയില്ല; നഗ്നത കണ്ട് പ്രാക്ടീസ് ആകാത്തതു കൊണ്ടാണ് നമുക്ക് ഈ സദാചാരം തോന്നുന്നത് ; വിമര്‍ശനം ശക്തമാകുമ്പോള്‍ രഹ്നയെ പിന്തുണച്ച് ശ്രീലക്ഷ്മി അറക്കല്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: നഗ്നമേനിയില്‍ കുട്ടിയെ ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ രഹ്നയ്‌ക്കെതിരെ ശക്തമായി പ്രതിഷേധമാണ് ഉയരുന്നത്. നാനാ കോണില്‍ നിന്നും പ്രതിഷേധം ശക്തമാകുമ്പോഴും രഹ്നയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കല്‍.

Advertisment

publive-image

ശ്രീലക്ഷ്മിയുടെ കുറിപ്പ് വായിക്കാം...

രഹനാ ഫാത്തിമ യുടെ വീട്ടിൽ തുണി ഉടുക്കാതെ ആണ് അവർ നടക്കാറുളളത് എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. പാരൻസ്, കുട്ടികൾ എന്നിവരുടെ മുന്നിൽ കൂടി അവർ തുണി ഉടുക്കാതെ നടക്കാറുണ്ട് എന്ന് കേട്ടപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അങ്ങനെ ഒരു വീട്ടിൽ, നഗ്നത എപ്പോളും കണ്ട് വളരുന്ന കുട്ടിക്ക് അവരുടെ അമ്മയുടേയോ വേറൊരാളുടേയോ നഗ്നത , നമുക്ക് തോന്നുന്നത് പോലെയുളള വീക്ഷണമാകാൻ വഴിയില്ല. ആ ശരീരത്തിലാണ് കുട്ടി വരച്ചത്.

അതുകാണുമ്പോൾ നഗ്നത കണ്ട് പ്രാക്ടീസ് ആകാത്തത് കൊണ്ടാകാം നമുക്ക് ഈ സദാചാരം തോന്നുന്നത്. ആ കുട്ടിയുടെ അനുവാദമില്ലാതെ ചെയ്താൽ ഇത് വളരെ മോശമായി പോയി എന്ന് ഞാൻ പറയും. രഹനാ ഫാത്തിമ അങ്ങനെ ചെയ്യും എന്ന് ഞാൻ കരുതുന്നില്ലാ.(biased mentality of me) "ആ കുട്ടിക്ക് ചൂഷണമാണ് നടക്കുന്നത് എന്ന് തിരിച്ചറിയാൻ ആയില്ലല്ലോ" എന്ന് പലരും പറയുന്നതും ഒരു fact തന്നെയാണ്. രണ്ട് പുരോഗമന സിങ്കങ്ങൾക്കുണ്ടായ മക്കൾ പുരോഗമന സിങ്കങ്ങൾ ഭാവിയിൽ ആയേക്കാം എന്ന് പറഞ്ഞ് ആ statement നെ എതിർക്കാമെങ്കിലും ഇവിടെ existing laws വെച്ച് അത് നിയമവിരുദ്ധം ആണെന്ന് തോന്നുന്നു.

കാരണം child രക്ഷിതാക്കളുടെ property അല്ല . ചൈൽഡ് സൈക്കോളജി എന്ന് പറയുമ്പോളും എല്ലാ കുട്ടികൾക്കും ഒരേ സൈക്കോളജി അല്ല എന്നുളളത് ഒരു ഫാക്ട് അല്ലേ? വ്യത്യസ്തമായ ചുറ്റുപാടിൽ നിന്ന് വരുന്ന കുട്ടികൾ വ്യത്യസ്ത സ്വഭാവങ്ങൾ കാണിക്കും. രെഹ്നക്കും കുട്ടിക്കും ഒന്നും കുഴപ്പമില്ലാത്ത ഒരു കാര്യം ബാക്കി ഉളളവർക്ക് പ്രശ്നമാകുന്നത് അത് രഹന ഫാത്തിമ ആയത് കൊണ്ടാണ്.

കാരണം പുള്ളിക്കാരിയുടെ അത്രയും ധൈര്യം ഇവിടെ വേറേ എത്രപെണ്ണുങ്ങൾക്കുണ്ട് എന്നത് സംശയം ആണ്. ആ കുട്ടികൾ ഭാവിയിൽ രഹ്നാഫാത്തിമയേക്കാൾ ചുണക്കുട്ടികൾ ആകും എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട്. ഇത് എന്റെ ആഗ്രഹം കൂടിയാണ്

https://www.facebook.com/sreelakshmi.arackal/posts/3189606791153079

facebook post all news sreelakshmi arakkal rehna fathima latest news
Advertisment