Advertisment

ശ്രീലങ്കയില്‍ വന്‍ നാശനഷ്‌ടം വിതച്ച ബുറേവി ഇന്ന് രാത്രി തമിഴ്‌നാട് തീരം കടക്കും; അതീവ ജാഗ്രതയില്‍ കേരളം

New Update

കന്യാകുമാരി: ശ്രീലങ്കയില്‍ വന്‍ നാശനഷ്‌ടം വിതച്ച ബുറേവി ചുഴലിക്കാറ്റ് ഇന്ന് രാത്രി തമിഴ്‌നാട് തീരം കടക്കും. ജാഫ്‌നയിലെ വാല്‍വെട്ടിത്തുറൈയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മുല്ലൈത്തീവ്, കിളളിഗോച്ചി മേഖലകളില്‍ കനത്ത പേമാരിയും കാറ്റും തുടരുകയാണ്. ബുറേവി കന്യാകുമാരി തീരത്തിന് 380 കിലോമീറ്റര്‍ അടുത്തെത്തി.

Advertisment

publive-image

കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരം,കന്യാകുമാരി ജില്ലകളില്‍ ആള്‍ക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച്‌ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചു.

തെക്കന്‍ കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോ‌ര്‍ട്ട്. കനത്ത ചുഴലിക്കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 90 കിലോമീറ്രര്‍ ആയിരിക്കും കേരളത്തില്‍ പരമാവധി കാറ്റിന്റെ വേഗത. കേരളത്തില്‍ കടക്കുന്നതിന് മുമ്പ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടിയന്തിര സാഹചര്യം നേരിടാന്‍ എട്ട് കമ്ബനി എന്‍ ഡി ആര്‍ എഫ് സംഘം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും.

SREELANKA BUREVI
Advertisment