കൂടെ കിടന്നാൽ കൂടുതൽ അവസരങ്ങൾ തരാം! മലയാള സിനിമയിൽ അവസരം കിട്ടിയപ്പോൾ പ്രമുഖ നടൻ പറഞ്ഞത് കൂടെ കിടക്കാൻ…സംവിധായകനോട് പരാതി പറഞ്ഞപ്പോൾ വിട്ടു വീഴ്ച ചെയ്യണമെന്നും മറുപടി…വെളിപ്പെടുത്തലുമായി നടി ശ്രീലേഖ മിത്ര

ഫിലിം ഡസ്ക്
Tuesday, February 9, 2021

സിനിമാ രം​ഗത്ത് കഴിഞ്ഞ കുറച്ചു നാളുകളായി ഉയർന്നുകേൾക്കുന്നതാണ് മീടൂ ആരോപണങ്ങൾ. പുതിയ മീടൂ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നിരവധി ബംഗാളി സിനിമകളിൽ തിളങ്ങിയ നടി ശ്രീലേഖ മിത്ര.

ശ്രീലേഖ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ചർച്ച ചെയ്യപ്പെടുന്നത്. സിനിമാ മേഖലയിൽ ഉയർന്നു വരുന്ന പരാതികൾ പോലെ താരത്തിനും അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് താനും അത്തരം അവസ്ഥകളിൽ കൂടി കടന്നു പോയിട്ടുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ നോ പറയാൻ ശീലിക്കണമെന്നും താരം പറയുന്നു.

എല്ലാം സിനിമ മേഖലയിലും ഇത്തരം അവസ്ഥകൾ നടിമാർക്ക് ഉണ്ടാകാറുണ്ടെന്നും താരം പറയുന്നു. മലയാള സിനിമാ മേഖലയിൽ നിന്നും തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞു.

മലയാളം ഇൻഡസ്ട്രിയൽ തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ അവസരം ലഭിച്ചെന്നും, ഒരു നൃത്ത രംഗത്തിനായി സൈറ്റിൽ ചെന്നപ്പോൾ ആ സമയത്തെ ഒരു പ്രമുഖ നടൻ തന്നോട് കൂടെ കിടന്നാൽ കൂടുതൽ അവസരങ്ങൾ തരാമെന്ന് പറഞ്ഞെന്നും താരം പറഞ്ഞു.

ഇക്കാര്യം നടന്റെ സുഹൃത്ത് കൂടെയായ സംവിധായകനെ അറിയിച്ചപ്പോൾ കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്യണമെന്നും അറിയിച്ചു അതിന് പിന്നാലെ ആ സിനിമയിലെ നൃത്ത രംഗം മുഴുവിപ്പിക്കാതെ ഫീൽഡ് വിട്ടെന്നും താരം പറയുന്നു.

×