Advertisment

എസ്എൻഡിപി യോഗം വെസ്റ്റ്ഹിൽ ശാഖയുടെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന ശ്രീനാരായണ ധർമ്മ പഠന കേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മംഗലാപുരം മൂഡബിദ്രി എംഎൽഎ ഉമാനാഥ് കോട്ടിയൻ നിർവ്വഹിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: കർണാടക സംസ്ഥാനത്ത് സാമൂഹ്യ മുന്നേറ്റമുണ്ടാക്കിയതിൽ ശ്രീനാരായണ ദർശനത്തിന് വലിയ പങ്കാണ് ഉള്ളതെന്നും അത്തരമൊരു മുന്നേറ്റത്തിന് കാരണം ഗ്രാമ ഗ്രാമാന്തരങ്ങളിൽ സ്ഥാപിക്കപ്പെട്ട ശ്രീനാരായണ ഗുരുമന്ദിരങ്ങളുടെ പ്രഭാവമാണെന്നും മംഗലാപുരം മൂഡബിദ്രി എംഎൽഎ ഉമാനാഥ് കോട്ടിയൻ പറഞ്ഞു. എസ്എൻഡിപി യോഗം വെസ്റ്റ്ഹിൽ ശാഖയുടെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന ശ്രീനാരായണ ധർമ്മ പഠന കേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം അധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി കെ .ഷൈനു, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ എൻ.ശിവപ്രസാദ് ശാഖ പ്രസിഡണ്ട് ടി. കെ വിനോദ് സെക്രട്ടറി കെ പ്രവിജിത്ത്, ഷൈബു തോപ്പയിൽ ശ്രീനാരായണ മന്ദിര സമിതി സെക്രട്ടറി ആർ.റാണി, പി.സരോജ എന്നിവർ സംസാരിച്ചു.

വെസ്റ്റ്ഹിൽ കോന്നാട് ബീച്ചിൽ ജാതി മത പരിഗണനകൾക്ക് അതീതമായി സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ശ്രീനാരായണ ധർമ്മ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് ശ്രീനാരായണ ധർമ്മപഠന കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

kozhikode news
Advertisment