സിബിഎസ്‌ഇ പത്ത്, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ തീയതികളില്‍ മാറ്റം

നാഷണല്‍ ഡസ്ക്
Friday, March 5, 2021

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്ത്, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ തീയതികളില്‍ മാറ്റം. മെയ് 15ന് നടക്കേണ്ട പത്താം ക്ലാസുകാരുടെ സയന്‍സ് പരീക്ഷ മെയ് 21ലേക്കും 21ന് നടക്കേണ്ട ഗണിതശാസ്ത്രം പരീക്ഷ ജൂണ്‍ രണ്ടിലേക്കും മാറ്റി. പരീക്ഷകള്‍ രാവിലെ പത്തര മുതല്‍ ഉച്ചക്ക് ഒന്നര വരെ നടക്കും.

മെയ് 13ന് നടക്കേണ്ട പ്ലസ്ടു സയന്‍സ് വിഭാഗത്തിന്റെ ഫിസിസ്‌ക്‌സ് പരീക്ഷ ജൂണ്‍ എട്ടിലേക്ക് മാറ്റി. മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റികസ് പരിക്ഷ മെയ് 31ന് നടക്കും.

കൊമേഴ്‌സുകാരുടെ മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ് പരീക്ഷകളും മെയ് 31 നടക്കും.ആര്‍ട്‌സ് വിഭാഗം ജ്യോഗ്രഫി പരീക്ഷ ജൂണ്‍ രണ്ടില്‍ നിന്ന് മൂന്നിലേക്ക് മാറ്റി.

×