Advertisment

സെന്റ് ജെയിംസ് മാർത്തോമ്മാ യുവജനസഖ്യം പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകിട്ട് 7 ന്

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് ജെയിംസ് മാർത്തോമാ യുവജനസഖ്യത്തിന്റെ 2021 - 22 വർഷത്തെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം 11 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടത്തപ്പെടുന്നു.

സൂം ആപ്ലിക്കേഷൻ മുഖേനെ നടത്തപ്പെടുന്ന മീറ്റിംഗിൽ പ്രസിഡന്റ്‌ റവ. ഷിബു കെ. അധ്യക്ഷത വഹിക്കും. സമ്മേളനം മാർത്തോമ്മാ യുവജന സഖ്യം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ജോൺ മാത്യു സി. ഉത്ഘാടനം ചെയ്യുന്നതും മുഖ്യ പ്രഭാഷണം നിർവഹിക്കുന്നതുമാണ്.

യുവജന സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് റവ. ഷിബു കെ. (പ്രസിഡന്റ്‌), റിലിൻ വർഗീസ് (വൈസ് പ്രസിഡന്റ്‌), ജോയൽ ബൈജു ജോസഫ് (സെക്രട്ടറി), വിബി മാത്യു (ജോയിന്റ് സെക്രട്ടറി), അജിൻ ജോർജ് മാമ്മൻ (ട്രഷറർ), ബെൻസൺ ബാബു (കൈസ്ഥാന സമിതി അംഗം), എബ്രഹാം മാത്യു, എബിൻ തോമസ്, ഫെബാ അലക്സ്‌, (സെന്റർ പ്രതിനിധികൾ), ശാലിൻ ജോൺ മാത്യൂസ്, അഞ്ജന കെ. എസ്., ഷൈനി റോണി (ഏരിയ പ്രതിനിധികൾ) എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകുന്നു.

2021 - 2022 വർഷത്തെ പ്രവർത്തന പദ്ധതികൾ മീറ്റിംഗിൽ പ്രഖ്യാപിക്കുന്നതാണെന്ന് പ്രസിഡന്റ്‌ റവ. ഷിബു കെ. (ഫോൺ : 65848421), സെക്രട്ടറി ജോയൽ ബൈജു ജോസഫ് (ഫോൺ : 50476759) എന്നിവർ അറിയിച്ചു.

kuwait news
Advertisment