ലോകപ്രശസ്ത വോഗ് (VOGUE) മാഗസിന്റെ ഇൻഡ്യ എഡിഷൻ നവംബർ ലക്കം 'വുമൺ ഓഫ് ദി ഇയർ' ആയി കേരളത്തിന്റെ ആരോഗ്യമന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചറെ തെരഞ്ഞെടുത്ത വാർത്തയും അതോടൊപ്പം മാഗസിനിൽ ടീച്ചറുടെ കവർ ചിത്രം നൽകിയെന്നുമുള്ള മറ്റൊരു വാർത്തയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
/sathyam/media/post_attachments/c6zkcE7x5fInhKBiqcxD.jpg)
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള ടീച്ചറുടെ മികച്ച നേതൃത്വപാടവത്തിനാണ് ഈ അംഗീകാരം. എന്നാൽ ടീച്ചർ മാത്രമല്ല ഈ പുരസ്ക്കാരം നേടിയിരിക്കുന്നത്.
ശൈലജടീച്ചർ കോവിഡ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ നടത്തിയ ശ്‌ളാഘനീയമായ പ്രവർത്തങ്ങൾ ന്യൂ യോർക്ക് ടൈംസ്, ബിബിസി ഉൾപ്പെടെയുള്ള ലോകപ്രസിദ്ധ മാധ്യമങ്ങൾ പ്രകീർത്തിച്ചിരുന്നതാണ്.
ഞാനും അന്ന് ടീച്ചറെ അഭിനന്ദിച്ചുകൊണ്ടിട്ട പോസ്റ്റ് സത്യം ഓൺലൈനിലും ഫേസ്ബുക്കിലും നൂറ്കണക്കിനാൾക്കാർ ഷെയർ ചെയ്തിരുന്നു.
/sathyam/media/post_attachments/hy2zGLUqS808J2OP2Ncq.jpg)
ഇപ്പോൾ വോഗ് മാഗസിൻ ടീച്ചറെ മാത്രമല്ല മുഖ്യമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവും ഇപ്പോൾ ഐഎംഎഫ് സാമ്പത്തിക അഡ്വൈസറുമായ ഗീതാ ഗോപിനാഥ്, ഇന്ത്യൻ വനിതാ ഹോക്കി ടീം എന്നിവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മറ്റുള്ള 18 പേരെയും ഇപ്രകാരം ആദരിച്ചിട്ടുണ്ട്.
/sathyam/media/post_attachments/I7nUREhoXFwDg7tzL9Qy.jpg)
അതിൽ കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സായ രേഷ്മാ മോഹൻദാസുമുണ്ട്. രോഗികളെ പരിചരിച്ചുകൊണ്ടിരിക്കെ കോവിഡ് ബാധിതയായ രേഷ്‌മ, രോഗം ഭേദമായശേഷം വീണ്ടും കോവിഡ് രോഗികളുടെ പരിചരണം ഏറ്റെടുത്തതിനാണ് അവരെയും വോഗ് മാഗസിൻ ആദരിച്ചിരിക്കുന്നത്. എന്നാൽ രേഷ്മയെ പലരും മറന്നു. പലരെന്നല്ല എല്ലാവരും മറന്നു.
/sathyam/media/post_attachments/X4AtngbmAXb7EwxNGAq2.jpg)
മാഗസിനിലെ കവർ ചിത്രം ഗീതാ ഗോപിനാഥ് ആണ്. വോഗ് മാഗസിന്റെ ഇന്ത്യൻ എഡിഷൻ മാത്രമാണ് ഈ വുമൺ ഓഫ് ദി ഇയർ പുരസ്ക്കാരം നൽകിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ മറ്റുള്ള എഡിഷനുകളിൽ ഈ വാർത്ത ഉണ്ടാകാനിടയില്ല. അമേരിക്കൻ മാഗസിനായ വോഗിന് മറ്റു പല രാജ്യങ്ങളിലായി നിരവധി എഡിഷനുകളുണ്ട്.
വോഗ് മാഗസിൻ ഇന്ത്യ എഡിഷൻ ലേഖിക മഞ്ചു സാറാ രാജന്‍ ഇതിനാസ്‌പദമായ വിവരങ്ങൾ ശേഖരിച്ചത് 2020 ഓണത്തിന് മുൻപാണ്.
അന്ന് കേരളത്തിൽ കോവിഡ് പ്രതിരോധവും വ്യാപനവും വളരെയധികം നിയന്ത്രണ ത്തിലായിരുന്നു. എന്നാൽ ഇന്നതല്ല സ്ഥിതി.
/sathyam/media/post_attachments/5VWNQMXmt3gsSu05QzM1.jpg)
ഇന്ന് മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം കേരളത്തിലാണുള്ളത്. ഇവിടെ ടെസ്റ്റുകൾ വർദ്ധിപ്പിച്ചാൽ വ്യാപനസംഖ്യ ഇനിയും കൂടാനാണ് സാദ്ധ്യത. ഇതാണ് ഇപ്പോഴത്തെ കേരളത്തിലെ കോവിഡ് വ്യാപനത്തിൻ്റെ അവസ്ഥ.
കോവിഡ് രോഗബാധ രൂക്ഷമായിരുന്നു തമിഴ് നാട്, കർണ്ണാടകം ഒക്കെ ഇന്ന് മെച്ചപ്പെട്ട നിലയിലാണ്. കേരളത്തിന് തൊട്ടുപിന്നിൽ ഇപ്പോൾ ഡൽഹിയാണുള്ളത്.
വോഗ് മാഗസിൻ പുരസ്‌ക്കാരജേതാക്കളായ ശൈലജ ടീച്ചറിനും പാതി മലയാളിയായ ഗീത ഗോപിനാഥിനും രേഷ്മ മോഹൻ ദാസിനും അഭിനന്ദനങ്ങൾ...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us