മിലാന്: എസി മിലാന് കോച്ച് സ്റ്റെഫാനോ പിയോളിക്ക് കോവിഡ് സ്ഥിരീകരിച്ചു. 55കാരനായ പിയോളിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും വീട്ടില്‍ ക്വാറന്റൈനിലാണെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ച പിയോളി ക്വാറന്റൈനില്‍ കഴിയേണ്ടി വരും.
/sathyam/media/post_attachments/yD4CktNxQfmKV0Zg8vza.jpg)
പിയോളിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശനിയാഴ്ചത്തെ പരിശീലന സെഷന് റദ്ദാക്കിയതായി ക്ലബ് അറിയിച്ചു. ടീമംഗങ്ങളും മറ്റ് സ്റ്റാഫുകളും കോവിഡ് പരിശോധന നടത്തി. പരിശോധനാ ഫലം നെഗറ്റീവാണ്.