Advertisment

വാച്ച് ഒരു ഭീകരൻ ആണ് (കഥ)

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

ത്തവണത്തേയും അവധിക്കാലം മഴയും പനിയും ഒക്കെ ആയി കുട്ടികൾ ആഘോഷിച്ചു. ഗൾഫിലെ അതി കഠിനചൂടിൽ നിന്നും നാട്ടിലെ തണുത്ത നനുത്ത മഴയിലേക്ക് ഒരു ആവാഹം. മഴയും പച്ചപ്പും ആവോളം ആസ്വദിക്കുന്ന നാളിൽ ഒരു സന്ധ്യക്ക് കുട്ടികൾക്ക് തുമ്മലും പനിയും പിടിച്ചു. രാത്രി 8 -9 ആയിട്ടുണ്ടാവും. ആശുപത്രിയിലേക്ക് പോകും മുൻപ് 'അമ്മപറഞ്ഞു " പ്രൈവറ്റ്ഹോസ്പിറ്റലിൽ ഒന്നുംപോകണ്ട രാത്രിയല്ലേ ഓ.പിഉണ്ടാവില്ല . നല്ല ഡോക്ടർസ് ക്യാഷുലിറ്റിയിൽ ഉണ്ടാവില്ല . അപ്പോൾപിന്നെ ?

നിനക്ക് സമ്മതം ആണേല്‍ ഞാന്‍ പറയാം. " നീ ആ ഗവണ്‍മെന്റ് ഹോസ്പിറ്റലിൽ പോകണം. നല്ലഡോക്ടർസ് ആണ്. നീ ഗൾഫ് എന്നൊന്നും പറയണ്ട പറഞ്ഞാൽ ചിലപ്പോൾ മരുന്നിനും റെസ്റ്റിനും പുറത്തേക്ക് എഴുതും. നീ ഏതെങ്കിലും പഴയ ഷർട്ട്ഒക്കെ ഇട്ടാൽ മതി.

അമ്മയുടെ ബുദ്ധിയുള്ള ഉപദേശത്തെ മനസാപുകഴ്ത്തി ആശുപത്രിയിലേക്ക് തിരിച്ചു. പഴയ ഒരു ചുളുങ്ങിയ ഷർട്ട് ഒക്കെ ഇട്ടുവേഗത്തിൽ ആശുപത്രി ലക്ഷ്യം ആക്കി വണ്ടി പായിച്ചു.

പോകുന്ന വഴിയിൽ ഡോക്ടറോട് മലയാളം മാത്രമേ സംസാരിക്കാവു എന്നും ശട്ടം കെട്ടി. മകനാണേൽ മലയാളം പെറുക്കി പെറുക്കിയെ സംസാരിക്കു. വേഗത്തിൽ ഹോസ്പിറ്റലിൽ എത്തി. വണ്ടി മതിലിനു പുറത്തു പാർക്ക് ചെയ്തു. വേഗത്തിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു.

അത്യാവശ്യം തിരക്കുണ്ടായിരുന്നു രാത്രിആ യിട്ടുകൂടി . അത്ര ക്ലീൻ അല്ലെങ്കിലും കുഴപ്പമില്ലാത്ത ചുറ്റുപാട് . രോഗികളും നഴ്സുമാരും , കൂട്ട്നിൽക്കുന്നവരും തലങ്ങും വില്ങ്ങും നടക്കുന്നു . ഡോക്ടറിന്റെ

കണ്‍സള്‍ട്ടേഷന്‍ റൂമിനു മുൻപിൽ 5 -6 രോഗികള്‍ കാത്ത് നില്‍ക്കുന്നു . 20 മിനിട്ടോളും കാത്തുനിന്നു. നഴ്‌സ് പേര് പറഞ്ഞു വിളിച്ചു അകത്തു കയറി.

ചെറിയ ഒരു റൂം ഒരു ടേബിൾ. ഡോക്ടർക്ക്എതിർവശം രണ്ടു ചെയർ പിന്നെ ഒരു ഇൻസ്പെക്ഷൻ ബെഡും. ഒരു ലേഡി ഡോക്ടർ ആണ് വലിയ പ്രായമില്ല. കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു. വിശദമായിപരിശോധിച്ചു. പിന്നെ പറഞ്ഞു വൈറൽ ഫേവർ ആണ്. ഒരാഴ്ച ഉണ്ടാകും.

ആന്റി ബിയോട്ടിക്‌സ് സ്റ്റോക്ക് ഇല്ല. പുറത്തുനിന്നുവാങ്ങണം. എന്നാലും വേറൊന്നു എഴുതിയിട്ടുണ്ട് ഫാർമസിയിൽകിട്ടും. ബ്ലഡ് ടെസ്റ്റ് നാളെ വന്നാൽ ഇവിടെ ചെയ്യാം . കുറെയേറെ മെഡിസിൻ എല്ലാം ആശുപത്രി ഫർമസിയിൽ നിന്നാണ്. മരുന്ന് വാങ്ങി എന്നെ വന്നു കാണുവാൻ പറഞ്ഞു. തൊട്ടടുത്താണ് ഫാർമസി.

ഫർമസി പോകുന്ന വഴി അമ്മയുടെ ബുദ്ധിയെയും , തന്റെ കൗശലതയെയും ഓർത്തു സ്വയം പ്രശംസിച്ചു വേഗത്തിൽ മരുന്ന് വാങ്ങി. തിരികെ ഡോക്ടറുടെ റൂമിൽ തല കാണിച്ചു മരുന്നെല്ലാം കാണിച്ചു.

താങ്ക്‌സ് പറയുമ്പോൾ ഡോക്ടർ ചോദിച്ചു " വിദേശത്തു എവിടാ ജോലി " . സ്വയം പ്രശംസയുടെ കൂടാരം ഇടിഞ്ഞു വീണു. എല്ലാ അഭിനയവും പൊളിച്ചടക്കിയ വിലാളിയെ പോലെ ഡോക്ടറും. വളരെ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു ഡോക്ടർക്ക് എങ്ങിനെമനസിലായി ? . മാസ്‌ക് പകുതിതാഴ്ത്തി പറഞ്ഞു. " ആ വാച്ചിലെ സമയം ഇന്ത്യൻ സമയമല്ല " ഡോക്ടറിന് നന്ദി പറഞ്ഞു വേ ഗംപാർക്കിംഗ്ൽ ലക്ഷ്യമാക്കി മകനെയും ചേർത്ത് നടന്നു ..

Advertisment