07
Sunday August 2022

മനുഷ്യൻ ലോകത്തെ വിരൽത്തുമ്പിൽ ഒതുക്കി,ദൈവം മനുഷ്യനെ ഒതുക്കിയത് വൈറസിൽ

പി പി ചെറിയാന്‍
Wednesday, January 6, 2021

പുതു വർഷത്തിലെ ആദ്യ ശനിയാഴ്ച രാവിലെ തുടങ്ങിയതാണല്ലോ ഈ സൂം കോൺഫ്രൻസുകൾ .ഇന്നേ ദിവസം എത്ര കോൺഫ്രൻസുകളിൽ ഇനിയും നിങ്ങൾക്കു പങ്കെടുകണം. .വൈകീട്ട് പള്ളിയുടെ ഒരു മീറ്റിങ് ഉണ്ടെന്നുള്ളത് ഓർമയുണ്ടല്ലോ .അപ്പോഴേക്കും ഒരു കംപ്യൂട്ടറെങ്കിലും ഒന്നു ഒഴിവാക്കി തരണേ ,അതിനെന്താ വീട്ടിലുള്ള മൂന്നാമത്തെ കമ്പ്യൂട്ടർ നിനക്കു ഉപയോഗിക്കാമല്ലോ.രാജന്റെ മറുപടിയിൽ സംതൃപ്തയായി ഭാര്യ അടുക്കളയിലേക്കു പോയി.

രാവിലെ ആനകളുടെ ഗ്രൂപ് തിരിഞ്ഞുള്ള മീറ്റിങ്ങുകൾ .രണ്ടു മുറികളിലുള്ള രണ്ട് കമ്പ്യൂട്ടറുകളും ഓൺ ചെയ്തിരിക്കുന്നു .അതിലൂടെ മാറി മാറി ആനകളുടെ വിഴുപ്പലക്കുകൾ കേൾക്കാം.രണ്ടു കൂട്ടരും മുന്നമേ വിളിച്ചു പങ്കെടുണമെന്നു ആവശ്യപ്പെട്ടിരുന്നു .ഒഴിവാക്കാൻ പറ്റുകയില്ല.മനോഹരമായി സെറ്റ് ചെയ്ത ചിത്രമാണ് ഇതെല്ലാം കേൾക്കുന്നത് എന്നൊരു ആശ്വാസം മാത്രം .മീറ്റിംഗ് നടക്കുന്നതിനിടയിൽ പ്രഭാത ക്രത്യങ്ങൾ എല്ലാം നിർവഹിച്ചു.

പ്രഭാത. ഭക്ഷണം ശരിയായിട്ടുണ്ട് വന്നു കഴിക്കണം എന്ന ഭാര്യയുടെ വിളിവരുന്നതിനിടയിലാണ് ഫോണിന്റെ ബെൽ അടിക്കുന്ന ശബ്ദം.നമ്പർ പരിചയമുള്ളതാണ് .ആന ഗ്രൂപ്പിലെ ഒരു നേതാവാണ് വിളിക്കുന്നത് “രാജൻ, മീറ്റിങ്ങിൽ എന്റെ പെർഫോമൻസ് എങ്ങനെയുണ്ടായിരുന്നു” .നീ കലക്കിയില്ലേ. രാജന്റെ മറുപടി.അത്രയും കേട്ടപ്പോൾ തന്നെ നേതാവിനൊരു സംതൃപ്തി .”മീറ്ററിംഗിൽ തുടരണേ” എന്ന ഒരു അഭ്യർത്ഥനയും .ഡിയ്‌നിങ് ടേബിളിൽ തയാറാക്കി വെച്ചിരിക്കുന്ന ചൂടുള്ള ദോശയും സാമ്പാറും കഴിക്കുവാൻ തുടങ്ങിയതിനിടയിൽ വീണ്ടും മറ്റൊരു കാൾ മറ്റേ ഗ്രൂപ്‌ നേതാവാണു വിളിക്കുന്നത് .ചോദ്യവും മറുപടിയും സെയിം. ഇവർക്കു വേറെ പണിയൊന്നും ഇല്ലേ .പെട്ടെന്ന്ഭാര്യ തയാറാക്കിയ രുചികരമായ ഭക്ഷണം അകത്താക്കി .ഞാൻ പുറത്തേക്കുപോകുന്നു കമ്പ്യൂട്ടർ ഓഫ് ചെയ്യല്ലേ എന്നൊരു നിർദേശ നൽകുന്നതിനും മറന്നില്ല …

കാറിൽ കയറി നേരെപോയതു ഇടവക പള്ളിയിലെ സുപ്രധാന മെമ്പറുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ്. ചുരുക്കം ചിലർ മാത്രമേ പള്ളിയിലുള്ളൂ .അകത്തേക്കു കടന്നതും ആദ്യം കണ്ണുകൾ പരതിയത്‌ ലൈവ് സ്ട്രീമിങ് ഉണ്ടോ എന്നായിരുന്നു .കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ മുഖം മറച്ചാണ്‌ അകത്തു കയറിയയത്
. ഒരു നിരയിലെ ബെഞ്ചിൽ അൽപനേരം ഇരുന്നു .വ്യൂയിങ് സമയമായപ്പോൾ ക്യാമറ എവിടെയാണെന്ന് ഉറപ്പുവരുത്തി മുഖത്തു കഴിയാവുന്ന ദുഃഖ ഭാവവും വരുത്തി ശവ മാഞ്ചത്തിനരികെ എത്തി. മാസ്ക് വലിച്ചൂരി കയ്യിൽ പിടിച്ചു.ജീവിച്ചിരിക്കുമ്പോൾ പള്ളിയിൽ വെച്ചോ പുറത്തു വെച്ചോ കുശലാന്വഷണം നടത്തുവാൻ ഒരു നിമിഷം പോലും സമയം കണ്ടെത്താത്ത രാജൻ കണ്ടിട്ടും കണ്ടിട്ടും മതിവരാതെ ശവമഞ്ചത്തിലേക്കു നോക്കി നിൽകുകയാണ് . പുറകിൽ ആളുകൾ നില്കുന്നു എന്നതൊന്നും രാജന് പ്രശ്നമായിരുന്നില്ല രാജന്റെ മട്ടും ഭാവവും കണ്ടപ്പോൾ ക്യാമറാഓപ്പറേറ്റർക് എന്തോ പന്തികേടുള്ളതായി തോന്നി ക്യാമറ വേറൊരു ദിശയിലേക്കു മാറ്റിയതും രാജൻ അതി വേഗം പുറത്തു പോയതും ഒന്നിച്ചായിരുന്നു .ഏകദേശം ഒരുമണിക്കൂറോളം അവിടെ ചിലവഴിക്കുന്നതിനിടയിൽ എല്ലാവരെയും വിഷ് ചെയ്യന്നതിനും സമയം കണ്ടെത്തി.സംസ്കാരവും ഇന്ത്യൻ കടയിൽ നിന്നും അത്യാവശ്യ പർച്ചെയ്‌സിംഗും കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ വൈകീട്ട് നാല് മണിയായിരുന്നു . കൊറോണാകാലമല്ലേ പുറത്തുപോയിവന്നാൽ കുളിക്കാതെ മറ്റുകാര്യങ്ങളിലൊന്നും ഇടപെടരുതെന്ന ഭാര്യയുടെ കർശന നിർദേശം ശിരസ്സാ വഹിച്ചു നല്ലൊരു കുളിയും പാസാക്കി .അടുക്കളയിൽ കയറി സ്വയം നല്ലൊരു ചായ ഉണ്ടാക്കി കുടിച്ചു. കുറച്ചു നേരം ഫോണിൽ ചിലവഴിച്ചു .സമയം പോയതറിഞ്ഞില്ല .

വീണ്ടും കംപ്യൂട്ടറിലേക്കു ഒന്ന് സൂക്ഷിച്ചു നോക്കി .രണ്ടു കംപ്യൂട്ടറിലും രാജന്റെ ചിരിച്ച മുഖം നിശ്ചലമായിരിക്കുന്നു .സൂം മീറ്റിംഗ് എത്രയോ മുൻപ് അവസാനിച്ചിരിക്കുന്നു .ബെഡ്റൂമിലേക്ക് നോക്കിയപ്പോൾ ഭാര്യ പള്ളിയിലെ മീറ്റിംഗ് അറ്റൻഡ് ചെയ്യുകയാണ് .ചുരുക്കം ചിലരുടെ മുഖങ്ങൾ മാത്രം കാണാം .പലരും വീഡിയോ ഓഫ് ചെയ്തിട്ടുണ്ട് .

പട്ടക്കാരൻ ഓരോ പോയിന്റുകളും സ്‌ക്രീനിൽ പ്രദർശിപ്പിച്ചു കൈയിലിരിക്കുന്ന പേപ്പറുകളിലേക്കു നോക്കി അതിഗംഭീരമായ പ്രഭാഷണം തുടരുന്നു .കുറച്ചുനേരം അത് ശ്ര ദ്ധിക്കുകയും ചെയ്തു .പ്രസംഗം അവസാനിക്കുന്നതിനു മുൻപ് പാർട്ടിസിപ്പൻസിന്റെ സംഖ്യ എത്രയാണെന്ന് വെറുതെ ഒന്ന് നോക്കി .ഇരുപത്തിയെട്ടിൽ ആരംഭിച്ചത് വെറും ആറിൽ എത്തിനിൽക്കുന്നു .എല്ലാം അവസാനിക്കുമ്പോൾ സമയം രാത്രി ഒന്പതുമണിയായി.പ്രസംഗത്തിനിടയിൽ രാത്രിയിലെ ഭക്ഷണവും കഴിച്ചു .ഇതിനിടയിൽ ഭാര്യ അടുക്കളയിൽ എത്തി അവിടെ തന്നെയിരുന്നു അല്പസമയം ഭാര്യയുമായി കുശലപ്രശ്നവും നടത്തിയശേഷം ഇരുവരും ശയനത്തിനായി ബെഡ്‌റൂമിൽ എത്തി ബെഡിൽ തരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം കൺപോളകൾ തഴുകാൻ വിസമ്മതിച്ചു .

മനസ് എവിടെയോ ഉടക്കി കിടക്കുന്നതുപോലെ .എന്താണ് ഇവിടെ സംഭവിചു കൊണ്ടിരിക്കുന്നത് .ജനജീവിതം സ്തംഭിചിരികുന്നു .കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു.ഫാക്ടറികളിൽ നിന്നും പുറത്തേക്കു പ്രവഹിച്ചുകൊണ്ടിരുന്ന കറുത്ത പുകപടകങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരുന്നില്ല .ഇടതടവില്ലാതെ സ്തുതി ഗീതികൾ ഉയർന്നിരുന്ന വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നു .

പുറത്തിറങ്ങാൻ കഴിയാതെ കൂട്ടിലിട്ട പുലികളെപോലെ ആബാലവൃദ്ധം ജനം വീട്ടിൽ തന്നെ കഴിയുന്നു.രാവിലെ സ്കൂളിലേക്കു പോയിരുന്ന കുട്ടികൾ പഠനത്തിനായി കംപ്യൂട്ടറിന്റെ മുൻപിൽ സമയം ചിലവഴിക്കുന്നു. ഇതിനെല്ലാം പുറമെ പുറത്തുള്ള അതി ഭയങ്കരമായ ശൈത്യത്തെ താങ്ങാൻ കഴിയാത്ത ശാരീരികാവസ്ഥയും .

കലിയുഗം എന്നെ കേട്ടിട്ട്ണ്ട് .ഇതു അതിനേക്കാൾ കഠോരമാണെന്നാണ് തോന്നുന്നത് എന്നാണിതിനെല്ലാം ഒരവസാനം.കണ്ടെത്തുവാൻ കഴിയുക .തികച്ചും ഹാൻഡിക്യാപെനു വിശേഷിപ്പിക്കാവുന്ന ഒരു വര്ഷം പിന്നിട്ടു.ചാരത്തിൽ നിന്നും ഉയർത്തെഴുനെല്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ പുതു വർഷത്തെ പ്രതീക്ഷിക്കാനാകുമൊ ?രാജന്റെ ചിന്തകൾ ചിറകുവിരിച്ചു അനന്ത വിഹായസിലേക് ഒരു ചരടിൽ പറന്നുയരുന്ന പട്ടത്തെപ്പോലെ ലക്ഷ്യബോധമില്ലാതെ തത്തികളിക്കുവാനാരംഭിച്ചു.
പെട്ടെന്ന് ഇടിമുഴക്കം പോലെ ഒരു ശബ്ദം കര്ണപുടങ്ങളിൽ തുളച്ചു കയറി.

“മനുഷ്യാ നിന്റെ നിസ്സഹായാവസ്ഥയെ കുറിച്ച് ഇപ്പോഴെങ്കിലും നിനക്ക് ബോധ്യമായില്ലേ .ഇനിയെങ്കിലുമൊന്നു നിർത്തിക്കൂടെ നിന്റെ …”പറഞ്ഞു മുഴുവിപ്പികുംമുമ്പ് പാതിയടിഞ്ഞ കണ്ണിമകളിലൂടെ കണ്ണുനീർ ധാരയായി ഒഴുകുവാനാരംഭിച്ചു
ഇല്ല ,ഇനി ഞാൻ പഴയതിലേക്കില്ല .

പ്രവർത്തികളിലും ,കാഴ്ചപാടുകളിലും സമൂല പരിവർത്തനം ആഗ്രഹിക്കുന്നു.ഇത്രയും പറഞ്ഞുകഴിഞ്ഞതോടെ മനസിന്റെ വലിയൊരു ഭാരം നീങ്ങി പോയതുപോലെ. ഉറക്കത്തിലേക്കു വഴുതി വീണതെന്ന് എപ്പോളെന്നറിയില്ല . നേരം വെളുത്തപ്പോൾ രാത്രിയിലുണ്ടായ അനുഭവങ്ങളെ ഒന്ന് ഓർത്തെടുക്കുവാൻ ശ്ര മിച്ചു ,അപ്പോൾ അതുവരെ എന്നെ അസ്വസ്ഥനാക്കിയിരുന്ന ആ സത്യം ” മനുഷ്യൻ ലോകത്തെ വിരൽത്തുമ്പിൽ ഒതുക്കിയപ്പോൾ ,ദൈവം മനുഷ്യനെ ഒതുക്കിയത് വൈറസിലാണെന്നു” എന്റെ മനസിലേക്കു സാവകാശം കടന്നുവന്നു.

Related Posts

More News

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി, കുവൈറ്റിലെ വിവിധ ഇന്ത്യൻ ഹൈപ്പർമാർക്കറ്റുകളുമായും ടെക്സ്റ്റൈൽ സ്റ്റോറുകളുമായും സഹകരിച്ച് ദേശീയ കൈത്തറി ദിനം ആഘോഷിച്ചു. സ്ഥാനപതി സിബി ജോര്‍ജ് നേതൃത്വം നല്‍കി. ഇന്ത്യയിലെ ഊർജ്ജസ്വലമായ കൈത്തറി വ്യവസായം ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയെയും വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യൻ കൈത്തറി പുരാതന കാലം മുതൽ അറിയപ്പെടുന്നു. ഇന്ത്യയിലെ കൈത്തറി വ്യവസായത്തിന് മികച്ച കരകൗശലത്തിന്റെ ഒരു നീണ്ട പാരമ്പര്യമുണ്ട്. ഇന്ത്യയിലെ ഓരോ പ്രദേശത്തിനും അതിന്റേതായ ടെക്സ്റ്റൈൽ പാരമ്പര്യമുണ്ട്. വൈവിധ്യമാര്‍ന്ന തരത്തില്‍ കൈത്തറി ഇന്ത്യയിലെ എല്ലാ […]

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വര്‍ണം. ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സിലാണ് ഇന്ത്യയുടെ നേട്ടം. ശരത് കമല്‍-ശ്രീജ അകുല സഖ്യം ഫൈനലില്‍ മലേഷ്യയെ 3-1ന് പരാജയപ്പെടുത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.

ജിദ്ദ: മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഭരണഘടനയിൽ നിന്ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശമാക്കി പുനഃക്രമീകരിക്കുകയും ചെയ്ത ശേഷം അവിടെയുണ്ടായിക്കൊണ്ടിരിക്കുന്ന വികസനപരവും ജനോപകാരപ്രദവുമായ കാര്യങ്ങൾ ഉയർത്തിക്കാട്ടി ജിദ്ദയിൽ അരങ്ങേറിയ “കശ്മീർ വെബിനാർ” കേന്ദ്രത്തിലെ എൻ ഡി എ സർക്കാർ കൈകൊണ്ട ചരിത്രപരമായ തീരുമാനം കശ്‌മീരിനും കാശ്മീരികൾക്കും വലിയ അനുഗ്രഹമായെന്ന് സമർത്ഥിച്ചു. ജമ്മു കശ്മീരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ മേഖലകളിലെ വികസനങ്ങളും അതുവഴി ജനങ്ങളുടെ സമീപനങ്ങളിൽ […]

എഡ്ജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ സ്വര്‍ണം സ്വന്തമാക്കി. അവസാന നിമിഷം വരെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന മത്സരം, ഒടുവില്‍ ഓസീസ് ബൗളര്‍മാര്‍ പിടിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ 20 ഓവറില്‍ എട്ട് വിക്കറ്റിന് 161, ഇന്ത്യ 19.3 ഓവറില്‍ 152 ഓള്‍ ഔട്ട്. 41 പന്തില്‍ 61 റണ്‍സെടുത്ത ബെത്ത് മൂണിയാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രേണുക സിങും, സ്‌നേഹ് റാണയും രണ്ട് വിക്കറ്റ് വീതവും, ദീപ്തി ശര്‍മയും, […]

തിരുവനന്തപുരം: കേശവദാസപുരത്ത് 60കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മനോരമ എന്ന സ്ത്രീയാണ് മരിച്ചത്. സമീപത്തെ വീട്ടിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്. ഇയാൾക്ക് ഒപ്പം താമസിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്.

ഫ്‌ളോറിഡ: അഞ്ചാം ടി20യില്‍ വിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു. വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് പുറത്തായി. 40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇഷന്‍ കിഷന്‍-11, ദീപക് ഹൂഡ-38, സഞ്ജു സാംസണ്‍-15, ഹാര്‍ദ്ദിക് പാണ്ഡ്യ-28, ദിനേശ് കാര്‍ത്തിക്-12, അക്‌സര്‍ പട്ടേല്‍-9, ആവേശ് ഖാന്‍-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. […]

പട്‌ന: എന്‍ഡിഎയുമായി പിണങ്ങി നില്‍ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ജെഡിയു എംപിമാരെ നിതീഷ് പട്‌നയിലേക്ക് വിളിപ്പിച്ചു. ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങളെ ചൊല്ലി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.

കുവൈറ്റ് സിറ്റി: വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ സംഗമത്തിന് ഇന്ന് കുവൈറ്റ് സാക്ഷിയാകും. രാത്രി 10 മുതല്‍ സൂര്യോദയം വരെയുള്ള സമയങ്ങളിലാണ് ഈ അപൂര്‍വ പ്രപഞ്ച വിസ്മയത്തിന് കുവൈറ്റിന്റെ ആകാശം സാക്ഷിയാവുകയെന്ന് അൽ ഉഐജീരി സയന്റിഫിക്‌ സെന്റർ അറിയിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ട്‌ ഇത് കാണാം. കാഴ്ചയില്‍ ഇരു ഗ്രഹങ്ങളും ചേർന്ന് നിൽക്കുന്നതായി തോന്നാമെങ്കിലും ഏകദേശം 60 കോടി കിലോമീറ്ററുകൾ അകലെയാണു ഇവ തമ്മിലുള്ള ദൂരം എന്ന് കേന്ദ്രത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് […]

കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്‍റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.  മേപ്പയൂർ സ്വദേശി ദീപക്കിന്‍റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്‍റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.

error: Content is protected !!