New Update
Advertisment
നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവരാന്‍ ഇണി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും.
957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്‌ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.
ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ എന്ന സോഫ്റ്റ്‌വെയറിലാണ് അപ്ലോഡ് ചെയ്യുന്നത്. പിന്നീട് വെബ്‌സൈറ്റിലേക്കും അപ്‌ഡേറ്റ് ചെയ്യും. കഴിഞ്ഞതവണ ട്രെന്‍ഡ് എന്ന സോഫ്റ്റ്‌വെയറിലായിരുന്നുവെങ്കിലും ഇത്തവണ അതില്ല. പകരമുള്ള സോഫ്റ്റ്‌വെയര്‍ വഴി വിവരം നല്‍കുമെന്നാണ് കമ്മീഷന്റെ വിശദീകരണം
കേരളത്തിനൊപ്പം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി നിയമസഭകളിലേക്കുള്ള വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്.