ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തിയെന്ന് വ്യാ​ജ ​പ​രാ​തി ന​ല്കി​യ പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി

നാഷണല്‍ ഡസ്ക്
Thursday, February 25, 2021

ഹൈ​ദ​രാ​ബാ​ദ്: പോ​ലീ​സി​ല്‍ വ്യാ​ജ മാ​ന​ഭം​ഗ പ​രാ​തി ന​ല്കി​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹൈ​ദ​രാ​ബാ​ദി​ല്‍ ഫാ​ര്‍​മ​സി വി​ദ്യാ​ര്‍​ഥി​യാ​യ 19 വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

ത​ന്നെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നു പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ വ്യാ​ജ​പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന​ത് കു​ടും​ബ ക​ല​ഹ​ത്തെ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി മെ​ന​ഞ്ഞ ക​ഥ​യാ​യി​രു​ന്നെ​ന്ന് പി​ന്നീ​ട് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

×