Advertisment

ആരാണ് കൂടുതൽ സന്തോഷം ആഗ്രഹിക്കുന്നത്: 'സന്തോഷ ഹോർമോൺ' ഡോപ്പമിൻ ഉത്പാദനം കൂടുതൽ പുരുഷന്മാരിലെന്ന് പഠനം

New Update

publive-image

Advertisment

നമ്മുടെ മാനസികാവസ്ഥയും വികാരങ്ങളുമെല്ലാം ഹോർമോണുകളെ വലിയ രീതിയിൽ ആശ്രയിച്ചിരിക്കുന്നു. തലച്ചോറിൽ നിന്നും പുറപ്പെടുവിക്കപ്പെടുന്ന ഹോർമോണുകൾക്ക് മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും നമ്മളെ സന്തുഷ്ടരാക്കി മാറ്റുവാനും സാധിക്കും. പുരുഷന്മാരിൽ സ്ത്രീകളേക്കാൾ കൂടുതൽ 'സന്തോഷ ഹോർമോൺ' എന്നറിയപ്പെടുന്ന ഡോപ്പമിൻ ഉത്പാദിപ്പിക്കപ്പെടുന്നുവെന്ന് പഠനം.

അതേസമയം, പെൺകുട്ടികളേക്കാൾ ആൺകുട്ടികളിൽ ഓട്ടിസം സ്പെക്ട്രം വർദ്ധിക്കുന്നതിനും ഈ ഹോർമോൺ കാരണമായേക്കാം. തലച്ചോറിൽ നിന്ന് നാഡിയിലേക്കോ മാംസപേശിയിലേക്കോ കടത്തിവിടുന്നതിനായി നാഡീതന്തു ഉല്‍പാദിപ്പിക്കുന്ന രാസപദാര്‍ഥമാണ് ഡോപ്പമിൻ. നമ്മുടെ ശരീരത്തിലെ എല്ലാ ആനന്ദകരമായ സംവേദനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു ഡോപ്പമിൻ ഹോർമോണുകൾ.

ഓർമ്മശക്തി, പഠന ശേഷി, മറ്റ് ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവ എല്ലാം തന്നെ സന്തോഷകരമാക്കി മാറ്റാൻ ഡോപ്പമിൻ സഹായിക്കും. ഇത് ‘ഫീൽ-ഗുഡ്’ ഹോർമോൺ എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ രക്തപ്രവാഹത്തിലേക്ക് ഡോപ്പമിൻ ഹോമോണുകൾ പുറപ്പെടുവിക്കുന്നത് വഴി തൽക്ഷണം തന്നെ നമ്മുടെ മാനസികാവസ്ഥ ഉയർന്ന നിലയിലേക്ക് എത്തപ്പെടുകയും കൂടുതൽ സന്തോഷം നൽകുകയും ചെയ്യുന്നു.

അതേസമയം, പെൺകുട്ടികളേക്കാൾ ആൺകുട്ടികളിൽ ഓട്ടിസം സ്പെക്ട്രം വർദ്ധിക്കുന്നതിനും ഈ ഹോർമോൺ കാരണമായേക്കാം. തലച്ചോറിൽ നിന്ന് നാഡിയിലേക്കോ മാംസപേശിയിലേക്കോ കടത്തിവിടുന്നതിനായി നാഡീതന്തു ഉല്‍പാദിപ്പിക്കുന്ന രാസപദാര്‍ഥമാണ് ഡോപ്പമിൻ.

"മിക്ക പുരുഷന്മാരിലും സ്ത്രീകളേക്കാൾ കൂടുതൽ സജീവമായ സമ്പ്രദായമാണ് ഡോപ്പമിൻ" എന്ന് ഗവേഷണങ്ങൾ കാണിക്കുന്നതായി നോർവീജിയൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (എൻടിഎൻയു) സൈക്കോളജി വിഭാഗം പ്രൊഫസർ ഹെർമുണ്ടൂർ സിഗ്മണ്ട്സൺ പറയുന്നു. ന്യൂ ഐഡിയാസ് ഇൻ സൈക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, 14 നും 77 നും ഇടയിൽ പ്രായമുള്ള 917 പേരിൽ (502 സ്ത്രീകളും 415 പുരുഷന്മാരും) ഡോപ്പാമിൻ സമ്പ്രദായത്തിലെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ മനസിലാക്കാൻ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയിരുന്നു.

life style
Advertisment