Advertisment

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച ബിജെപി എംഎല്‍എക്ക് പിഴ ചുമത്തിയ സബ് ഇന്‍സ്പെക്ടര്‍ക്ക് സ്ഥലം മാറ്റം

New Update

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എക്ക് പിഴ ചുമത്തിയ പൊലീസ് സബ് ഇന്‍സ്പെക്ടറെ സ്ഥലം മാറ്റി. മസൂറി സര്‍ക്കിളിലെ സബ് ഇന്‍സ്പെക്ടറായ നീരക് കഥയ്തിനെയാണ് സ്ഥലം മാറ്റിയത്.ഡെറാഡൂണില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള കല്‍സി എന്ന സ്ഥലത്തേക്കാണ് സബ് ഇന്‍സ്പെക്ടറായ നീരക് കഥയ്തിനെ സ്ഥലം മാറ്റിയത്. അതേസമയം, സബ് ഇന്‍സ്പെക്ടറുടെ സ്ഥലം മാറ്റത്തിന് എം എല്‍ എയ്ക്ക് പിഴ ഈടാക്കിയ സംഭവവുമായി ബന്ധമൊന്നും ഇല്ലെന്നും ഈ ട്രാന്‍സ്ഫര്‍ നേരത്തെ പരിഗണനയില്‍ ആയിരുന്നു എന്നും മസൂറി സര്‍ക്കിള്‍ ഓഫീസര്‍ നരേന്ദ്ര പന്ത് പറഞ്ഞു.

Advertisment

publive-image

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് എം എല്‍ എയില്‍ നിന്നും പിഴ ഈടാക്കുന്ന പൊലീസ് സബ് ഇന്‍സ്പെക്ടറുടെ വീഡിയോ കഴി‍ഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെക്കുറിച്ച്‌ പൊലീസുകാരന്‍ സംസാരിക്കുമ്ബോള്‍ എം എല്‍ എ ദേഷ്യത്തോടെ പണമെറിഞ്ഞ് കൊടുക്കുന്നതും കാണാമായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

മസൂറിയില്‍ തന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ എത്തിയതിനിടെ ആണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ എം എല്‍ എയായ പ്രദീപ് ബത്ര യാത്ര ചെയ്തത്. തുടര്‍ന്ന് ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് എസ് ഐ എംഎല്‍എയില്‍ നിന്നും പിഴ ചുമത്തുകയായിരുന്നു. മസൂറി സര്‍ക്കിള്‍ ഓഫീസിലെ പൊലീസ് സബ് ഇന്‍സ്പെക്ടറായ ആയ നീരക് കഥയ്താണ് പിഴ ചുമത്തിയത്.

SUBINSPECTOR TRANSFER
Advertisment