Advertisment

എല്ലും തോലുമായി മൃഗരാജന്‍; രക്ഷിക്കാന്‍ ഓണ്‍ലൈന്‍ പിരിവ്

New Update

ഖാര്‍ത്തും (സുഡാന്‍): ഓണ്‍ലൈന്‍ ഫണ്ട് പിരിവുകള്‍ ഇപ്പോള്‍ അപൂര്‍വമായ ഒരു കാര്യമല്ല. രോഗബാധിതരായ ആരോരുമില്ലാത്തവരെ സഹായിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരും സാധാരണക്കാരുമെല്ലാം ഓണ്‍ലൈന്‍ ഫണ്ട് പിരിവ് നടത്താറുണ്ട്. എന്നാല്‍ സുഡാനില്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ഫണ്ട് പിരിക്കുന്നത് മനുഷ്യര്‍ക്ക് വേണ്ടിയല്ല, സിംഹങ്ങള്‍ക്ക് വേണ്ടിയാണ്.

Advertisment

publive-image

ആവശ്യത്തിന് ഭക്ഷണം കിട്ടാതെ എല്ലും തോലുമായ സിംഹങ്ങളെ രക്ഷിക്കുന്നതിനായാണ് ഓണ്‍ലൈന്‍ ഫണ്ട് പിരിവിന് തുടക്കം കുറിച്ചത്. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തുമിലെ ഒരു നാഷണല്‍ പാര്‍ക്കിലാണ് ആഹാരം കിട്ടാതെ എല്ലും തോലുമായ സിംഹങ്ങളുള്ളത്. അഞ്ച് സിംഹങ്ങളെയാണ് അല്‍ ഖുറേഷി പാര്‍ക്കില്‍ കൂട്ടിലടച്ചിരിക്കുന്നത്. ദിവസങ്ങളായി മതിയായ ഭക്ഷണവും മരുന്നും ലഭിക്കാതെ ഇവ രോഗാവസ്ഥയിലായിരിക്കുകയാണ്. എല്ലും തോലുമായ സിംഹങ്ങളെ കണ്ട് ഞെട്ടിപ്പോയെന്ന് ഫണ്ട് പിരിവിന് തുടക്കം കുറിച്ച ഒസ്മാന്‍ സാലിഹ് ഫേസ്ബുക്കില്‍ കുറിച്ചു.

Sudananimalrescue എന്ന ഹാഷ്ടാഗിലാണ് ഓണ്‍ലൈന്‍ കാമ്പെയിന്‍ നടത്തുന്നത്. താത്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും സഹായിക്കണമെന്നും സാലിഹ് പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായാണ് സിംഹങ്ങളുടെ ആരോഗ്യം തീരെ മോശമായതെന്നും അവയുടെ ഭാരത്തില്‍ രണ്ടിലൊന്ന് കുറവാണുണ്ടായതെന്നും പാര്‍ക്ക് അധികൃതര്‍ പറയുന്നു. ഭക്ഷണം എപ്പോഴും ലഭ്യമാകില്ലെന്നും അപ്പോള്‍ കൈയില്‍ നിന്ന് പണമെടുത്താണ് ഇവയ്ക്ക് ഭക്ഷണം നല്‍കുന്നതെന്ന് അല്‍ ഖുറേഷി പാര്‍ക്ക് മാനേജര്‍ എസ്സമെല്‍ഡിന്‍ ഹജ്ജര്‍ പറഞ്ഞു.

publive-image

ഖാര്‍തും മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ് പാര്‍ക്ക്. എന്നാല്‍ ചില സ്വകാര്യ ഫണ്ടിങ്ങും ലഭിക്കുന്നുണ്ട്. വിദേശപണത്തിന്റെ അഭാവവും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് സുഡാന്‍. സിംഹങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായതോടെ നിരവധിയാളുകളാണ് അവയെ കാണാനായി പാര്‍ക്കിലെത്തുന്നത്. നിര്‍ജലീരണം നേരിടുന്ന ഇവയ്ക്ക് ദ്രവരൂപത്തിലുള്ള ആഹാരമാണ് കൊടുക്കുന്നത്. പാര്‍ക്കിന്റെ സ്ഥിതി അതിദയനീയമാണെന്നും മൃഗങ്ങളെയെല്ലാം പലതരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചിരിക്കുകയാണെന്നും പാര്‍ക്കിലെ ജീവനക്കാരനായ മോതസ് മഹ്മൂദ് പറഞ്ഞു.

സുഡാനില്‍ എത്ര സിംഹങ്ങളുണ്ടെന്നതിന് കൃത്യമായ കണക്ക് ലഭ്യമല്ല. എന്നാല്‍ ഭൂരിഭഗം സിംഹങ്ങളും എത്യോപ്യ അതിര്‍ത്തിയിലെ ഡിന്‍ഡര്‍ വന്യജീവി സങ്കേതത്തിലാണുള്ളത്. ആഫ്രിക്കന്‍ സിംഹങ്ങളെ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആകെ 20000 ത്തോളം ആഫ്രിക്കന്‍ സിംഹങ്ങളാണ് ഇന്നുള്ളത്.

rescue lion sugan
Advertisment