Advertisment

‘ഹർ ഘർ തിരംഗ’; രാജ്യത്ത് 365 ദിവസവും വീടുകളിൽ ദേശീയ പതാക പാറണമെന്നാണ് ആ​ഗ്രഹമെന്ന് സുരേഷ് ​ഗോപി

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ശാസ്തമം​ഗലത്തെ വീടിന് മുന്നിൽ പതാക ഉയർത്തി സുരേഷ് ​ഗോപിയും കുടുംബവും. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്നും രാജ്യത്ത് 365 ദിവസവും വീടുകളിൽ ദേശീയ പതാക പാറണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

സുരേഷ് ഗോപിയും ഭാര്യ രാധികയുമാണ് പതാക ഉയർത്തിയത്. 1999 കളിൽ പോലും യുഎസിലെ വീടുകളിലെ ദിനചര്യയുടെ ഭാഗമാണ് അവരുടെ ദേശീയ പതാക. അന്ന് ആഗ്രഹിച്ചിരുന്നു അത് ഇന്ത്യയിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് സുരേഷ് ഗോപി പറഞ്ഞു.

’ഹർ ഘർ തിരംഗ’യുടെ ഭാഗമായി സംസ്ഥാനത്തെ രാഷ്ടീയ സാമൂഹിക പ്രവർത്തകരും മന്ത്രിമാരും ആവരവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഇത് ഏകോപിപ്പിക്കുക.

Advertisment