ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹത്തിന്റെ ചിത്രവുമായി മംഗൾയാൻ

നാഷണല്‍ ഡസ്ക്
Saturday, July 4, 2020

ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹത്തിന്റെ ചിത്രവുമായി മംഗൾയാൻ. ഇസ്രോയുടെ മാർസ് ഓർബിറ്റൽ മിഷനിലെ മാർസ് കളർ ക്യാമറ ഉപയോഗിച്ചാണ് ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം ഫോബോസിന്റെ ചിത്രം മംഗൾയാൻ പകർത്തിയത്.

ജൂലൈ 1നാണ് പേടകം ചിത്രം പകർത്തുന്ന്. മംഗൾയാൻ പേടകം ചൊവ്വയിൽ നിന്ന് 7,200 കിലോമീറ്ററും ഫോബോസിൽ നിന്ന് 4,200 കിലോമീറ്ററും അകലെയുള്ള സമയത്ത് എടുത്ത ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എട്ട് ഫ്രെയിമുകളിലുള്ള ചിത്രങ്ങൾ കൂട്ടിച്ചേർത്ത് ഒറ്റ ചിത്രമാക്കിയാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരിക്കുന്നത്.

2013 ഡിസംബറിൽ വിക്ഷേപിച്ച് 2014 ൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ മംഗൾയാൻ ഇപ്പോഴും വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്.

×