നിയമം തെറ്റിച്ച് സാമൂതിരിയുടെ " രേവതി പട്ടത്താനത്തിന് " എത്തിയ തന്റെ ഭക്തനെ രക്ഷിക്കാൻ മഹാഗണപതി തന്റെ ഒറ്റക്കൊമ്പ് കുത്തി മീനച്ചിലാറിന്റെ ഗതി മാറ്റിയെന്നാണ് ഐതീഹ്യം.
/sathyam/media/post_attachments/nVfM4sOMD3g4cK91RhFO.jpg)
മീനച്ചിലാറിന്റെ വടക്ക് ഭാഗത്തും ഭാരതപ്പുഴയുടെ തെക്കുഭാഗത്തുമുള്ള ബ്രാഹ്മണർക്കായിരുന്നൂ "രേവതി പട്ടത്താന" മെന്ന വിവിധ മത്സരയോഗ്യതാ പരീക്ഷണങ്ങളിൽ പങ്കെടുക്കാനുള്ള അവസരം. എന്നാൽ ഇത് മറച്ച് വെച്ച് സൂര്യകാലടിയിലെ ഒരു ഭട്ടതിരി രേവതി പട്ടത്താനത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. എന്നാൽ ഇദ്ദേഹം മീനച്ചിലാറിന്റെ തെക്കുഭാഗത്തുള്ള ആളാണെന്നും നുണ പറഞ്ഞ് മത്സരത്തിൽ പങ്കെടുക്കുകയാണുണ്ടായതെന്നും മറ്റു ബ്രാഹ്മണർ സാമൂതിരിയോടു പരാതിപ്പെട്ടു.
ഭട്ടതിരിയെ കോവിലകത്ത് പാർപ്പിച്ച സാമൂതിരി , കാര്യം അന്വേഷിക്കാൻ സൈന്യാധിപനെ സൂര്യകാലടിയിലേക്ക് അയച്ചു.
താൻ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഭട്ടതിരി സൂര്യകാലടി മനയിലെ മഹാഗണപതിയോട് മനസ്സുരുകി പ്രാർത്ഥിച്ചു. ഭക്തനെ രക്ഷിക്കാൻ ഒറ്റക്കൊമ്പിൽ ഒറ്റക്കുത്തിന് മീനച്ചിലാറിന്റെ ഗതി മാറ്റിയെന്നും ഭട്ടതിരിയുടെ വീടിരുന്ന ഭാഗം മീനച്ചിലാറിന്റെ വടക്കുഭാഗത്തു വരത്തക്കവിധം ആറിനെ തെക്കോട്ടു മാറ്റിയൊഴുക്കി എന്നുമാണ് ഐതീഹ്യം. ഇതിന്റെ പൊരുൾതേടി ശാസ്ത്രീയ ഗവേഷണത്തിനിറങ്ങിയ ഡോ. അജയ് കുമാർ ഇന്ന് സൂര്യകാലടി ക്ഷേത്രത്തിലെ നിത്യ ഭക്തനുമാണെന്നത് തികച്ചും യാദൃശ്ചികം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us