എപ്പോഴും മുഖത്ത് പുഞ്ചിരി. മറ്റൊരു ഭാവവും ആ മുഖത്ത് വിരിഞ്ഞിരുന്നില്ല. സദാസമയവും ചിരിച്ചു കൊണ്ടു മാത്രം കണ്ടിരുന്ന ആ യുവ നടന്‍ പെട്ടെന്നൊരു ദിവസം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആത്മഹത്യ ചെയ്തു. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബോളിവുഡിൽ വൻ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴും സഹപ്രവർത്തകർക്ക് താരത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. സുശാന്തിന്റെ നിറഞ്ഞ ചിരിയിൽ ഇത്രയധികം ദുഃഖം ഉണ്ടായിരുന്നോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.
ഏറെ സമയം കഴിഞ്ഞിട്ടും സുശാന്തിനെ പുറത്തേക്ക് കാണാത്തതിനെ തുടർന്നാണ് ജോലിക്കാരും സുഹൃത്തുക്കളും ചേർന്ന് വാതിൽ തുറന്ന് അകത്തു കയറിയത്.തുടർന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇപ്പോഴിതാ സുശാന്തിന്റെ അവസാനത്തെ പത്ത് ദിവസത്തെ സ്വഭാവത്തെക്കുറിച്ച് ജോലിക്കാരൻ പറഞ്ഞതാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. മുംബയിലെ ഭാദ്രയിലെ ജോബസ്സ് പാർക്കിലുള്ള മൗണ്ട് ബ്ലാങ്ക് അപ്പാർട്ട്മെൻറ് ലാണ് സുശാന്ത് താമസിച്ചിരുന്നത്.
താരത്തിനൊപ്പം 3 ജോലിക്കാരും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവൻ അദ്ദേഹം ജോലിക്കാർക്ക് നൽകിയിരുന്നു. പണം നൽകാൻ നേരം താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വേദന ആകുന്നത്. മുൻകൂട്ടി കണ്ടുകൊണ്ട് സംസാരിക്കുമ്പോലെയായിരുന്നു താരത്തിന്റെ വാക്കുകൾ. അടുത്ത ശമ്പളം തരാൻ തനിക് കഴിയുമോ ഇല്ലയോ എന്ന് അറിയില്ല എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. കഴിഞ്ഞ 10 ദിവസമായി താരം വല്ലാതെ അസ്വസ്ഥനായിരുന്നു.
മരിക്കുന്നതിന് തലേന്ന് വീട്ടിൽ കൂട്ടുകാർക്കൊപ്പം അധിക സമയം ചിലവഴിച്ചിരുന്നു. രാത്രി ഏറെ വൈകിയാണ് സുശാന്ത് അന്ന് ഉറങ്ങാനായി പോയത്. അതിനാൽ തന്നെ രാവിലെ എഴുന്നേൽക്കാൻ വൈകിയത് ജോലിക്കാർക്ക് സംശയമൊന്നും തോന്നിയില്ല എന്ന് ദേശ്യ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച ജോലിക്കാർക്ക് ഒപ്പം അദ്ദേഹത്തിൻറെ ഒരു സുഹൃത്തും കൂടെ ഉണ്ടായിരുന്നതായി റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്.
അതേസമയം സുശാന്ത് വീട്ടിൽ നടത്തിയ പാർട്ടിയെക്കുറിച്ച് സുഹൃത്തും നടനുമായ സൂര്യ ദ്വിവേദി പറഞ്ഞിരുന്നു. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്തും ബോജ്പുരി നടനുമായ സൂര്യ ദ്വിവേദി പറഞ്ഞു. നേരത്തെ ഇരുവരും ഒരുമിച്ചായിരുന്നു താമസം. മാധ്യമത്തോട് ആണ് ഈ കാര്യങ്ങൾ പ്രതികരിച്ചത്. കൂടാതെ താരത്തിന് വിഷാദരോഗം ഉണ്ടായിരുന്നതായി താൻ വിശ്വസിക്കുന്നില്ലെന്നും സൂര്യാദ്വിവേദി പറഞ്ഞു.
നടന്റെ വാക്കുകൾ ഇങ്ങനെ,
സുശാന്തിന് ആത്മഹത്യ ചെയ്യാൻ ആവില്ല. കാരണം അദ്ദേഹം ഈശ്വര വിശ്വാസിയും ശുഭാപ്തി വിശ്വാസവുമുള്ള വ്യക്തിത്വമായിരുന്നു. കൂടാതെ അവനു വിഷാദരോഗം ഉണ്ടായിരുന്നു എന്ന് താൻ വിശ്വസിക്കുന്നില്ല.അവന്റെ മുറിയിൽ നിന്നും വിഷാദ രോഗത്തിനുള്ള മരുന്നുകൾ പൊലീസ് കണ്ടെത്തി എന്നതിൽ സംശയം ഉണ്ട് എന്നായിരുന്നു താരം പ്രതികരിച്ചത്.
ജൂൺ 13 നു സുശാന്ത് അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു.അന്ന് അദ്ദേഹം വളരെ സന്തോഷവാനായിരുന്നു എന്നു ചേർത്തു സൂര്യ കൂട്ടിച്ചേർത്തു. ഇദ്ദേഹം അവസാനമായി സുഹൃത്തായ ഒരു ടിവി താരത്തെ ഫോണിൽ വിളിച്ചിരുന്നു.ഇവർ ഫോണെടുത്തില്ല. സുശാന്തിന്റെ മരണം ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.
വിഷാദ രോഗത്തിന് ചികിത്സ തേടിയതിന്റെ മെഡിക്കൽ രേഖകൾ പോലീസിന് ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ ആറുമാസമായി സുശാന്ത് കടുത്ത വിഷാദത്തിന് അടിമ ആയിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. കരിയറിൽ ഉണ്ടായ ചില താഴ്ചകളും സിനിമയിൽ നിന്ന് കൂടുതൽ പിന്തുണ ലഭിക്കാതിരുന്നതും താരത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ