സുശാന്തിന്റെ മരണത്തിന് പിന്നാലെ കസിന്‍ സഹോദരി സുധാ ദേവിയേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സുശാന്തിന്റെ മരണവിവരം അറിഞ്ഞതിന് ശേഷം ഭക്ഷണം കഴിക്കുന്നത് പോലും സുധാദേവി നിർത്തിയിരുന്നു, കടുത്ത ദു:ഖത്തിലായിരുന്നുവെന്ന് ബന്ധുക്കൾ

New Update

മുംബൈ:ഇന്ത്യൻ സിനിമാപ്രേക്ഷകരെയും സിനിമാ ലോകത്തെയും ഏറെ ദുഃഖത്തിലാഴ്ത്തിയ വിയോഗമായിരുന്നു സുശാന്തിന്റേത്. ഇപ്പോഴിതാ സുശാന്ത് സിംഗ് രജ്പുട്ടിന്റെ സഹോദരി സുധാ ദേവി മരിച്ച നിലയിൽ.

Advertisment

publive-image

സുശാന്ത് സിംഗിന്റെ കസിൻ സഹോദരന്റെ ഭാര്യയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണവിവരം അറിഞ്ഞതിന് ശേഷം ഭക്ഷണം കഴിക്കുന്നത് പോലും സുധാദേവി നിർത്തിയിരുന്നുവെന്നും അവർ കടുത്ത് ദു:ഖത്തിലായിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. സുശാന്തുമായി സുധാ ദേവിക്ക് വലിയ അടുപ്പമാണ് ഉണ്ടായിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.

publive-image

മുംബൈയിലെ പവൻ ഹാൻസ് ശ്മശാനത്തിൽ തിങ്കളാഴ്ച സുശാന്ത് സിംഗിനെ സംസ്‌കരിച്ചിരുന്നു. ചലച്ചിത്ര മേഖലയിലെ പ്രമുഖർ സുശാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു. ബോളിവുഡ് താരങ്ങൾക്കിടയിലെ കിടമത്സരം നടൻ സുശാന്ത് സിംഗിനെ മാനസിക സമ്മർദത്തിലേക്ക് നയിച്ചോ എന്ന് അന്വേഷിക്കുമെന്നും മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നു.

susanth death sudha deavi suicide all news susanth singh suicide susanth singh rajputh
Advertisment